മറിയം നല്ല അയല്‍ക്കാരി

മെയ് മാസ റാണി
മരിയ വിചാരങ്ങള്‍ – Day 9
കാനായിലെ കല്യാണ വീട്ടിൽ കണക്കു കൂട്ടലുകൾ തെറ്റിയപ്പോൾ കലവറയിലെ കുറവുകളെ നിറവുകളാക്കാൻ മറിയം മകനു മുന്നിൽ മധ്യസ്ഥയായി.
ആ കുടുംബത്തിനുണ്ടാകാവുന്ന അപമാനത്തിന്റെ ആഴം എന്തെന്ന് മുൻപേ കണ്ട അവൾ തന്റെ മകൻ ഈ കുറവു പരിഹരിക്കുവാൻ പ്രാപ്തനാണെന്ന് മനസ്സിലാക്കിയിരുന്നു.
“അവർക്കു വീഞ്ഞില്ല” എന്ന് മകനോടും
“അവൻ പറയുന്നതു പോലെ ചെയ്യുവിൻ” എന്ന് പരിചാരകരോടും പറഞ്ഞ് പിൻവാങ്ങിയ മറിയം !
പിന്നീട് സുവിശേഷങ്ങളിൽ അവൾ നിശബ്ദയാണ്.
ഇല്ലാത്തവന്റെ വല്ലായ്മയിൽ സന്തോഷിക്കുവാനല്ല, മറിച്ച് സഹാനുഭൂതിയോടെ പ്രതികരിക്കുവാനും മറിയം മാതൃകയാകുന്നു.
“മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികൾ കണ്ടിട്ട് സ്വർഗ്ഗസ്ഥനായ പിതാവിനെ പുകഴ്ത്തുവാൻ തക്കവണ്ണം നിങ്ങളുടെ പ്രകാശം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ” എന്ന വചനം ജീവിച്ചു കാണിച്ചു തന്ന മറിയം സുവിശേഷത്തിലെ നല്ല അയൽക്കാരി.
~ Jincy Santhosh ~
“മറിയത്തിന്റെ പ്രാർത്ഥനകൾക്ക് ഈശോയുടെ അടുത്ത് ഒരു കല്പനയുടെ ശക്തിയുണ്ട്. ആയതിനാൽ നമ്മൾ ദൈവത്തിൽ നിന്ന് ആഗ്രഹിക്കുന്ന എല്ലാ കൃപകളും പരിശുദ്ധ മറിയത്തിലൂടെ ചോദിക്കുക. എന്തെന്നാൽ പരിശുദ്ധ മറിയം അമ്മയാണ്. അവൾ ഔദാര്യപൂർവ്വം കേൾക്കുന്നു”
( വിശുദ്ധ ബെർണ്ണാർദ്ദ്)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.