മറിയം നല്ല കുടുംബിനി

മെയ് മാസ റാണി
മരിയ വിചാരങ്ങള്‍ – Day 7
മറിയത്തിന്റെ മാതാപിതാക്കൾ അവൾക്ക് 3 വയസ്സ് ഉള്ളപ്പോൾ ജറുസലേം ദൈവാലയത്തിൽ അവളെ സമർപ്പിച്ചതാണ്. പിന്നീട് അവളുടെ ജീവിതം ദൈവാലയ അന്തരീക്ഷവുമായി ഇഴുകി ചേർന്നു. ദൈവാലയ ശുശ്രൂഷയ്ക്ക് ആവശ്യമായിരുന്ന തിരുവസ്ത്രങ്ങളുടെ തുന്നൽ പണികൾ ചെയ്തും ദൈവാലയത്തിൽ ആരാധനയ്ക്കായി വരുന്നവരെ ആവുംവിധം സഹായിച്ചും കിട്ടുന്നത്ര സമയം മുഴുവനും ദൈവാരാധനയിലും പ്രാർത്ഥനയിലും ഉറ്റിരുന്നവളുമായിരുന്നു മറിയം.
ദേവാലയ ശുശ്രൂഷയിൽ നിന്നും കുടുംബ ശുശ്രൂഷയിലേക്ക് അവൾ പ്രവേശിക്കണമെന്ന പുരോഹിതരുടെ വാക്കുകളെ മറിയം മറുതലിച്ചില്ല.
തന്റെ പരിമിതമായ സ്വപ്നങ്ങളെക്കാൾ, തന്നെക്കുറിച്ചുള്ള ദൈവിക സ്വപ്നങ്ങളെ അവൾ നെഞ്ചിലേറ്റി.
ഭർതൃശുശ്രൂഷയ്ക്കായി തന്റെ ജീവനും ജീവിതവും നൽകി കുറവുകളെ നിറവുകളാക്കാൻ മറിയം ജോസഫിന്റെ പരിമിതമായ വീടിനെ മറ്റൊരു ദേവാലയമാക്കി സ്വർഗീയ മാലാഖയുടെ ദർശനത്തിന് വഴിയൊരുക്കി.
~ Jincy Santhosh ~
” ഹവ്വാ , സാത്താന്റെ വാക്കുകളാൽ പ്രേരിപ്പിക്കപ്പെട്ട് ദൈവത്തിൽ നിന്ന് അകലുകയും ധിക്കരിക്കുകയും ചെയ്തുവെങ്കിൽ, മറിയം ഒരു മാലാഖയുടെ അറിയിപ്പിലൂടെ സദ്‌വാർത്ത ശ്രവിക്കുകയും അനുസരണത്തിലൂടെ ദൈവപുത്രന് ജന്മം നൽകുകയും ചെയ്തു. “
(വി. ഇറനേമൂസ് )
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.