യൗസേപ്പിതാവിനെ ഏറ്റവും വാത്സല്യം നിറഞ്ഞ അപ്പൻ എന്നു വിശേഷിപ്പിക്കുന്നത് എന്തു കൊണ്ട്?

യൗസേപ്പിതാവ് മനുഷ്യ വംശത്തിലെ ഏറ്റവും വാത്സല്യം നിറഞ്ഞ അപ്പനാണ്. മനുഷ്യരാരിശിയോടുള്ള ദൈവ പിതാവിൻ്റെ കടുത്ത വാത്സല്യമായിരുന്നല്ലോ ദൈവപുത്രൻ്റെ മനുഷ്യവതാരത്തിൻ്റെ അടിസ്ഥാനം. സ്വർഗ്ഗീയ പിതാവ് തൻ്റെ ഏകജാതനെ ഭൂമിയിലേക്കു അയ്ക്കാൻ തീരുമാനിച്ചപ്പോൾ തൻ്റെ പ്രതിനിധിയായി ഈശോയ്ക്കു വാത്സല്യവും കരുതലും നൽകാൻ ദൈവം തിരഞ്ഞെടുത്തത് നസറത്തിലെ ഒരു സാധാരണ മരപ്പണിക്കാരനായ യൗസേപ്പിതാവിനെയാണ്.
അതിശയം നിറഞ്ഞ വാക്കുകളെക്കാൾ വാത്സല്യം നിറഞ്ഞ കരുതലുകൾ നൽകി ദൈവപുത്രനെ ഭൂമിയിൽ ശുശ്രൂഷിച്ചു യൗസേപ്പിതാവ് ദൈവ പിതാവിൻ്റെ ഭൂമിയിലെ ഏക പ്രതിനിധിയായി. ആർക്കും എപ്പോഴും പ്രായഭേദമില്ലാതെ സമീപിക്കാൻ പറ്റുന്ന വ്യക്തി.
യൗസേപ്പിതാവിൻ്റെ വാത്സല്യം നമ്മുടെ ഭയാശങ്കകളെ ദൂരെയകറ്റുകയും ജീവിതത്തിനു സുസ്ഥിരത സമ്മാനിക്കുകയും ചെയ്യുന്നു. യഥാർത്ഥമായ വാത്സല്യം മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്യും. ഒന്നു വിളിച്ചാൽ ഓടിയെത്തുകയും കരഞ്ഞാൽ കണ്ണീർ തുടയ്ക്കുകയും പ്രതീക്ഷിക്കാത്ത സ്നേഹം കൊണ്ടു മക്കളെ തോൽപ്പിക്കുകയും ചെയ്യുന്ന അപ്പന്മാർ യൗസേപ്പിതാവിൻ്റെ ഇന്നിൻ്റെ പ്രതീകങ്ങളാണ്.

ഇനിയും കൈമോശം വന്നു ചേർന്നിട്ടില്ലാത്ത നിഷ്കളങ്കമായ വാത്സല്യത്തിൻ്റെ ഓർമ്മപ്പെടുത്തലാണ് വിശുദ്ധ യൗസേപ്പിതാവിൻ്റെ ഓരോ തിരുസ്വരൂപവും ചിത്രവും. നിഷ്കളങ്ക വാത്സല്യം അന്യോന്യം പകരുന്ന സമൂഹങ്ങളും കുടുംബങ്ങളും മാത്രമേ യൗസേപ്പിതാവിനു പ്രീതികരമാകും.

~ ഫാ. ജെയ്‌സന്‍ കുന്നേല്‍ ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles