പരിശുദ്ധ കുർബാന – നിത്യജീവന്റെ കൂദാശ

അവര് ഭക്‌ഷിച്ചുകൊണ്ടിരിക്കുമ്പോള് യേശു അപ്പമെടുത്ത്‌ ആശീര്വദിച്ചു മുറിച്ച്‌ ശിഷ്യന്മാര്ക്കു കൊടുത്തുകൊണ്ട്‌ അരുളിച്ചെയ്‌തു: വാങ്ങി ഭക്‌ഷിക്കുവിന്; ഇത്‌ എന്റെ ശരീരമാണ്‌.
അനന്തരം പാനപാത്രമെടുത്ത്‌ കൃതജ്‌ഞതാസ്‌തോത്രം ചെയ്‌ത്‌ അവര്ക്കുകൊടുത്തുകൊണ്ടു പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്നിന്നു പാനം ചെയ്യുവിന്. ഇതു പാപമോചനത്തിനായി അനേകര്ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്റെ രക്‌തമാണ്‌. (മത്തായി 26 : 26-28).
സ്നേഹനാഥനായ ഈശോ അതിദാരുണമായ പീഡാസഹനവും കുരിശുമരണവും വഴി തന്നെത്തന്നെ ബലിയായി നല്കി, പരിശുദ്ധ കുർബാനയായി മാറി.. ഇന്ന് ഓരോ പരിശുദ്ധ കുർബ്ബാനയിലൂടെയും നിത്യജീവൻ നമ്മിലേക്ക് കടന്നു വരുന്നു…
സ്വര്ഗത്തില്നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്‌. ആരെങ്കിലും ഈ അപ്പത്തില്നിന്നു ഭക്‌ഷിച്ചാല് അവന് എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന് നല്കുന്ന അപ്പം എന്റെ ശരീരമാണ്‌.
(യോഹന്നാന് 6 : 51)
സ്വർഗം ഈ ഭൂമിയിലേയ്ക്ക് ഇറങ്ങി വരുന്ന നിമിഷങ്ങളാണ് പരിശുദ്ധ കുർബ്ബാനയുടെ നിമിഷങ്ങൾ. ഓരോ പരിശുദ്ധ കുർബാനയിലും പരിശുദ്ധ അമ്മയോടും സകലവിശുദ്ധരോടും സ്വർഗം മുഴുവനോടും കൂടെ നമ്മൾ ആ കാൽവരി കുരിശിന്റെ ചുവട്ടിലേയ്കാണ് കടന്നു വരുന്നത്..അവിടെ ആ നിമിഷം വരെ നമ്മിൽ നിന്നും വന്നുപോയ എല്ലാ തെറ്റുകൾക്കും പാപങ്ങൾക്കുമുളള ശിക്ഷ ഈശോ സ്വന്തം ശരീരത്തിൽ ഏറ്റെടുത്ത്,ആ തിരുച്ചോരയാലെ നമ്മെ ഓരോരുത്തരെയും കഴുകി വിശുദ്ധീകരിച്ച് സ്വന്തം മകനും മകളുമാക്കി അവിടത്തോട് കൂടെ ഇരുത്തുന്നു…
എന്നാല്, നമ്മള് പാപംവഴി മരിച്ചവരായിരുന്നിട്ടും കരുണാസമ്പന്നനായ ദൈവം നമ്മോടു കാണി ച്ചമഹത്തായ സ്‌നേഹത്താല്, ക്രിസ്‌തുവിനോടുകൂടെ നമ്മെജീവിപ്പിച്ചു; കൃപയാല് നിങ്ങള് രക്‌ഷിക്കപ്പെട്ടു. യേശുക്രിസ്‌തുവിനോടുകൂടെ അവിടുന്നു നമ്മെഉയിര്പ്പിച്ച്‌ സ്വര്ഗത്തില് അവനോടുകൂടെ ഇരുത്തുകയും ചെയ്‌തു.” (എഫേസോസ്‌ 2 : 4-6)
ദൈവപിതാവ്, പാപം വഴി മരിച്ച അവസ്ഥയിൽ ആയിരുന്ന നമ്മളെ, പരിശുദ്ധ കുർബ്ബാനയിൽ തിരുച്ചോരയാലെ കഴുകി മക്കളായി ചേർത്ത് പിടിച്ചു സ്വർഗ്ഗീയമായ എല്ലാ ആത്മീയവരങ്ങളാലും ക്രിസ്തുവിൽ നമ്മെ അനുഗ്രഹിക്കുന്നു( എഫേസോസ് 1:3). പരിശുദ്ധ കുർബ്ബാന കഴിഞ്ഞു ദൈവാലയത്തിൽ നിന്നും പുറത്തേയ്ക്ക് വരുന്ന നമ്മൾ ഓരോരുത്തരും എല്ലാ ആത്മീയവരങ്ങളാലും അനുഗ്രഹിക്കപ്പെട്ട പുതിയ സൃഷ്ടിയാണ്, വിശുദ്ധരാണ്..നമ്മുടെ വേദനകൾക്കും സങ്കടങ്ങൾക്കും ഒരു പരിശുദ്ധ കുർബാനയോളം ദൂരമേയുള്ളൂ.. പരിശുദ്ധ കുർബാനയിൽ മാറാത്ത ഒരു ദുഃഖവുമില്ല.. നമ്മുടെ വേദനകളും, രോഗങ്ങളും ദു:ഖങ്ങളുമെല്ലാം അവിടുന്ന് അവിടുത്തെ കുരിശിനോട് ചേർത്ത് വച്ച് നമ്മിലേക്ക് അനന്തമായ കൃപചൊരിയുന്ന നിമിഷമാണ് പരിശുദ്ധ കുർബാന എന്ന് നമ്മൾ തിരിച്ചറിയുമ്പോൾ നമ്മൾ അനുഗ്രഹിക്കപ്പെടും.. എന്റെ വേദനയാണ്, എന്റെ ജീവിത ഭാരമാണ് അവിടുന്ന് ചുമക്കുന്ന കുരിശ് എന്ന ബോധ്യം നമ്മുക്ക് ശക്തി പകരും.
നമ്മുടെ വേദനകളാണ്‌യഥാര്ഥത്തില് അവന് വഹിച്ചത്‌. നമ്മുടെ ദുഃഖങ്ങളാണ്‌ അവന് ചുമന്നത്‌.
(ഏശയ്യാ 53 : 4)
നമ്മുടെ പ്രവർത്തികളാലെയോ, നമ്മുടെ കഴിവുകളാലെയോ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാൻ നമ്മുക്ക് സാധിക്കുകയില്ല.ഈശോയുടെ തിരുരക്തം നമ്മുക്കായി ഒഴുകപ്പെട്ടത്കൊണ്ട് മാത്രമാണ്, ആ തിരുരക്തത്തിന്റെ യോഗ്യത ഒന്നുകൊണ്ടു മാത്രമാണ് നമ്മുക്ക് ദൈവപിതാവിനെ സമീപിക്കാൻ സാധിക്കുന്നത് .ഈശോയുടെ തിരുരക്തത്താലെ കഴുകപ്പെട്ട് അവിടുത്തെ ശരീരമാകുന്ന പാതയിലൂടെ മാത്രമേ നമുക്ക് മഹത്വത്തിന്റെ സിംഹാസനത്തെ സമീപിക്കാൻ പറ്റു…
എന്റെ സഹോദരരേ, യേശുവിന്റെ രക്‌തംമൂലം വിശുദ്‌ധസ്‌ഥലത്തേക്കു പ്രവേശിക്കാന് നമുക്കു മനോധൈര്യമുണ്ട്‌. എന്തെന്നാല്, തന്റെ ശരീരമാകുന്ന വിരിയിലൂടെ അവന് നമുക്കായി നവീനവും സജീവവുമായ ഒരു പാത തുറന്നുതന്നിരിക്കുന്നു. (ഹെബ്രായര് 10 : 19-20)
പരിശുദ്ധ കുർബാനയിൽ ഈശോയുടെ തിരുരക്തത്താൽ കഴുകപ്പെട്ട് അവിടുത്തെ ശരീരമാകുന്ന പാതയിലൂടെ നാം ദൈവപിതാവിനോടുകൂടെ ആയിരിക്കുകയാണ്.. കുർബാന സ്വീകരിക്കുന്ന നിമിഷം നമ്മളെ ആ അപ്പൻ മാറോട് ചേർത്ത് നിർത്തുന്ന നിമിഷമാണ്..നമ്മുടെ എല്ലാ വിഷമങ്ങളും സ്വന്തം അപ്പനോട് എന്ന പോലെ ആ നിമിഷം നമ്മുക്ക് പങ്ക് വെയ്ക്കാം. അവിടുന്ന് ദൈവകൃപയുടെ സമൃദ്ധി, നിത്യജീവന്റെ സമൃദ്ധി നമ്മുടെ ജീവിതത്തിലെ ഓരോ മേഖലയിലേക്കും ചൊരിയും..

ഈ തിരിച്ചറിവോടെ ഓരോ പരിശുദ്ധ കുർബാനയും ഉൾക്കൊള്ളാം..


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles