മറിയം കാനായിലും കാല്‍വരിയിലും

മെയ് മാസ റാണി
മരിയ വിചാരങ്ങള്‍ – Day 12
ദൈവകല്പന അനുസരിക്കുക എന്നതാണ് ശിഷ്യത്വത്തിന്റെ ആദ്യപടി.ആ ആഹ്വാനമാണ് കാനായിൽ മറിയം പരിചാരകരോട് പറയുന്നത്.
പുറപ്പാട് പുസ്തകത്തിൽ മോശ ദൈവത്തിന്റെ കല്പനകളെ ജനത്തെ അറിയിക്കുമ്പോൾ “കർത്താവ് കല്പിച്ചതെല്ലാം ഞങ്ങൾ ചെയ്തു കൊള്ളാ ” മെന്ന് (പുറപ്പാട്19:8) ജനം ഏകമനസ്സോടെ പറയുന്നു.
“അവൻ പറയുന്നതുപോലെ നിങ്ങൾ ചെയ്യുവിൻ” എന്ന ആഹ്വാനത്തിലൂടെ മറിയം ഉടമ്പടി ജനത്തിന്റെ പ്രതിനിധിയായി മാറുന്നു.
ഇതിന്റെ പൂർത്തീകരണമാണ് കാൽവരിയിൽ നാം കാണുന്നത്.
തന്റെ അമ്മയെ യേശു പ്രിയ ശിഷ്യന് ഏല്പിക്കുമ്പോൾ താൻ പ്രാണൻ വെടിഞ്ഞ് സ്നേഹിക്കുന്ന സഭയോട് , സഭയുടെ പ്രതിനിധിയായ ശിഷ്യനോട് താനും അമ്മയും തമ്മിലു ളള ബന്ധം ഏങ്ങനെയായിരുന്നുവോ അതുപോലെ തന്നെ കിസ്തു ശിഷ്യന്മാർക്കും സഭയ്ക്കും അമ്മയുമായി ബന്ധമുണ്ടാകണമെന്ന് കർത്താവ് ആഗ്രഹിക്കുന്നു.
~ Jincy Santhosh ~
“പരിശുദ്ധ മറിയത്തെ കൂടുതൽ സ്നേഹിക്കുന്നുവെന്ന് ഒരിക്കലും ഭയപ്പെടേണ്ട. യേശു സ്നേഹിച്ചതിനെക്കാൾ അധികമായി നിനക്കൊരിക്കലും അവളെ സ്നേഹിക്കാനാവില്ല.”
(വിശുദ്ധ മാക്സിമില്യൺ കേൾബെ)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.