നൊന്തുകൊടുക്കുന്ന മാതൃത്വം

മെയ് മാസ റാണി
മരിയ വിചാരങ്ങള്‍ – Day 11
തൊണ്ണൂറ്റിഒൻപതാമത്തെ വയസ്സിൽ തനിക്കു ജനിച്ച പ്രിയപുത്രനെ എനിക്കായി ബലികഴിക്കുക എന്ന ദൈവിക കല്പന കേട്ടപ്പോൾ…,
ദാനം തന്നവൻ തന്നെ തിരികെ ചോദിക്കുകയാൽ ഒട്ടും വൈമനസ്യം പ്രകടിപ്പിക്കാതെ മകനെ തിരികെ കൊടുക്കുവാൻ അബ്രഹാം തീരുമാനിച്ചു.
ബലിക്കുള്ള കുഞ്ഞാടിനെ ദൈവം തരും എന്നു പറഞ്ഞു മകന്റെ സംശയത്തിനു സ്വാന്തന മറുപടി നൽകുന്ന ആ പിതാവിന്റെ ഉള്ളിലെരിഞ്ഞ കനലിനെ കെടുത്തുവാനാർക്കു കഴിയും…?
പക്ഷെ ഇസഹാക്കിനെ ദൈവം അബ്രഹാമിനു തിരികെ നൽകി.
എന്നാൽ…, യേശുവിന്റെ കാര്യത്തിൽ പരിശുദ്ധ മറിയം എത്രമാത്രം നൊമ്പരപ്പെട്ടിട്ടുണ്ടാകും..?
അബ്രഹാമിനു ലഭിച്ച ദയപോലും മറിയത്തിനു ലഭിച്ചില്ല.
കുരിശിന്റെ ചുവട്ടിൽ നില്ക്കുന്ന മറിയം വ്യാകുലവാളിൻ മുനയിൽ…
മകന്റെ മുറിവുകൾക്കുള്ളിൽ സ്വന്തം മുറിവുകളവൾ ഒളിപ്പിച്ചു.
ഇതാ ഞാൻ കർത്താവിന്റെ ദാസി നിന്റെ ഹിതം പോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു കൊണ്ട് തന്റെ സ്ത്രീത്വത്തെ രക്ഷകന്റെ മാതൃത്വത്തിലേക്ക് അവൾ സമർപ്പിക്കുമ്പോൾ മറിയത്തിൽ ഒരു രണ്ടാം ഹവ്വ പിറക്കുകയായിരുന്നു. അവളുടെ സ്ത്രീത്വത്തിന്റെയും മാതൃത്വത്തിന്റെയും അതുല്യത അപാരമാണ്.
~ Jincy Santhosh ~
“ഈശോയുടെ ഹൃദയത്തിൽ വ്യാപിച്ചു കിടക്കുന്ന എല്ലാ മുറിവുകളും പരിശുദ്ധ മറിയത്തിന്റെ ഒന്നായി തീർന്നു. “
( വിശുദ്ധ ബെനവെന്തുരാ )
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.