മംഗളവാര്‍ത്ത മുതല്‍ മരണ നാഴിക വരെ

മെയ് മാസ റാണി

മരിയ വിചാരങ്ങള്‍ – Day 1

 

യേശുവിന്റെ ഉത്ഥാന ശേഷം മർക്കോസിന്റെ മാളിക മുറിയിൽ മറിയത്തോടൊപ്പം ശിഷ്യർ നിരന്തര പ്രാർത്ഥനകളോടെ പെന്തക്കുസ്ത യ്ക്കായ് ഹൃദയങ്ങളെ ഒരുക്കിയതു പോലെ….,
മെയ് മാസം മരിയ ഭക്തിയുടെ ചൂടിൽ അമ്മ യോടു ചേർന്ന് പുതിയൊരു പെന്തക്കുസ്ത യ്ക്ക് ഹൃദയത്തിൽ തീയിടാം.

“നീ സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവൾ” എന്ന മാലാഖയുടെ ദൈവിക സന്ദേശത്തിനു മറിയം “ആമ്മേൻ” എന്നു പ്രതികരിച്ചപ്പോൾ പരിശുദ്ധനായവനെ ഉദരത്തിൽ സ്വീകരിപ്പാൻ ദൈവം മറിയത്തെ ഒരുക്കി.
മാലാഖയുടെ വചനിപ്പും അതിനുള്ള മറിയത്തിന്റെ അനുകൂല പ്രതികരണവും രക്ഷാകര കർമ്മത്തിന്റെ തുടക്കമായിരുന്നതിനാൽമാലാഖയുടെ സന്ദേശമായ “കൃപ നിറഞ്ഞ മറിയമേ നിനക്കു സമാധാനം….” എന്നത് തിരുസഭയുടെ പ്രാർത്ഥനകളിൽ അഭിവാജ്യ ഘടകമായി.

കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: ഈ പടിപ്പുര എപ്പോഴും അടച്ചിരിക്കും; അതു തുറക്കപ്പെടുകയില്ല. ആരും അതിലൂടെ പ്രവേശിക്കുകയുമില്ല. എന്തെന്നാല്‍ ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവ് അതിലൂടെ പ്രവേശിച്ചിരിക്കുന്നു; അതുകൊണ്ട് അത് അടഞ്ഞുകിടക്കണം.
(എസെക്കിയേല്‍ 44 : 2) എന്ന വചനം അർത്ഥപൂർണമാകും വിധം മറിയം നിത്യകന്യകയായി ജീവിച്ചു.

ബേത് ലഹേമിലെ പുൽത്തൊട്ടിയിൽ ഉണ്ണിയേശുവിനെ അമ്മയോടു കൂടി നാം കാണുന്നെങ്കിൽ മനുഷ്യാവതാര ശുശ്രൂഷയുടെ സമാപനത്തിൽ കുരിശിൻ ചുവട്ടിലും യേശുവിനെ അമ്മയോടൊപ്പമാണ് നാം കാണുന്നത്.

പരിശുദ്ധകന്യകാമറിയം തന്റെ അമ്മയാണെന്നു യേശു തന്റെ പരസ്യ ശുശ്രൂഷയുടെ ആരംഭത്തിൽ കാനായിലും സമാപനത്തിൽ കുരിശിൻ ചുവട്ടിലും ലോകത്തിനു വ്യക്തമാക്കി കൊടുത്തു.
” സ്വമാതാവിന്റെ മഹത്വം വർദ്ധിപ്പിക്കുന്നതുകൊണ്ട് ഈശോയുടെ മഹത്വം കുറയുന്നില്ല.”
(വി. ബെർണ്ണാർദ്ദ്)

“ദൈവമാതാവ് സ്വർഗ്ഗത്തിലേക്കുള്ള ഗോവണിയാണ്. ഗോവണി വഴി ദൈവം ഇറങ്ങി വന്നത് മനുഷ്യർ; മറിയം വഴി സ്വർഗ്ഗത്തിലെക്ക് കയറിപ്പോകുവാനാണ്”
(വി. അംബ്രോസ് )

~ Jincy Santhosh ~

പരിശുദ്ധാത്മാവേ എഴുന്നൊള്ളി വരണമേ!.
അവിടുത്തെ വിശ്വസ്ത ദാസിയായ പരിശുദ്ധ മറിയത്തിന്റെ വിമല ഹൃദയത്തിന്റെ ശക്തമായ മാദ്ധ്യസ്ഥത്താൽ ഞങ്ങളിൽ വന്നു നിറയണമേ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles