സകല ആത്മാക്കളുടെയും ദിനാചരണം ആരംഭിച്ചതെങ്ങനെ?

ക്ലൂണി ആശ്രമത്തിലെ സന്യാസിമാര്‍ക്ക് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ പ്രതി അപാരമായ ഭക്തിയുണ്ടായിരുന്നു, അതിനാല്‍ അവര്‍ തങ്ങളില്‍ നിന്നും മരണം വഴി വേര്‍പെട്ട് പോയവര്‍ക്കായി ദിവസവും സഹനങ്ങള്‍ സ്വീകരിച്ചിരുന്നു. അവരുടെ പ്രാര്‍ത്ഥനകള്‍ വഴി നിരവധി ആത്മാക്കള്‍ ശുദ്ധീകരണസ്ഥലത്ത് നിന്നും മോചിപ്പിക്കപ്പെട്ടു. ആശ്രമാധിപനായിരുന്ന വിശുദ്ധ ഒഡിലോ ഈ ഭക്തിയെ കൂടുതല്‍ പ്രചരിപ്പിക്കുന്നതിനായി നവംബര്‍ 2-ന് എല്ലാ ആശ്രമങ്ങളിലും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി വിശുദ്ധ കുര്‍ബ്ബാനകള്‍ അര്‍പ്പിക്കണമെന്ന് ഉത്തരവിട്ടു.

മരണം വഴി വേര്‍പിരിഞ്ഞവരെ പ്രത്യേകം ആദരിക്കുവാനായിട്ടാണ് തിരുസഭ ‘സകല ആത്മാക്കളുടേയും ദിവസം’ ആരംഭിച്ചത്. 998-മുതല്‍ നവംബര്‍ മാസം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള മാസമായി കരുതപ്പെട്ട് വരുന്നു.

വിചിന്തനം:

ഈ ദിവസം ഫ്രാന്‍സിസ്കന്‍ സന്യാസിമാര്‍ തങ്ങളുടെ സഭയില്‍ നിന്നും മരണപ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനാല്‍ ഈ ദിവസത്തെ ‘എല്ലാ ആത്മാക്കളുടേയും രണ്ടാം ദിവസം’ എന്ന് വിളിക്കപ്പെട്ട് വരുന്നു. അവരില്‍ നിന്നും മരണപ്പെട്ടവര്‍ക്കായി നമ്മുക്ക് പ്രത്യേകമായി ഇന്ന്‍ പ്രാര്‍ത്ഥിക്കാം. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി ഈ നവംബര്‍ മാസം നമ്മുക്ക് എന്തു ചെയ്യുവാന്‍ സാധിക്കുമെന്ന്‍ ചിന്തിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles