പരിശുദ്ധ മറിയത്തിലൂടെ സകല മനുഷ്യപ്രകൃതിയും ഉയർത്തപ്പെട്ടിരിക്കുന്നു

സൃഷ്ടാവായ ദൈവം തന്റെ സകല സൃഷ്ടികളിലും വച്ച് ഏറ്റവും പരിശുദ്ധയായി മറിയത്തെ സൃഷ്ടിച്ചു. ഇത് മറിയം ലോകരക്ഷകന്റെ മാതാവായി തീരുന്നതിനും, അതുവഴി , സകല മനുഷ്യരുടേയും ആത്മീയ മാതാവായി തീരുന്നതിനും വേണ്ടിയുള്ള ദൈവീക പദ്ധതി പ്രകാരമാണ്‌.

അവൾ ഗർഭസ്ഥയാകപ്പെടുകയും കൃപയുടെ നിറകുടമായി നിർമ്മലയായി ജനിക്കുകയും ചെയ്തത് പിറക്കാൻ പോകുന്ന പുത്രന്റെ എണ്ണമറ്റ ഗുണഗണങ്ങൾ കാരണമാണ്‌. സ്വർഗ്ഗഭൂമികളുടെ രാജ്ഞിയായ അവളിലൂടെ സകല വംശത്തിനും സമ്പൂർണ്ണ കൃപ കൈവന്നിരിക്കുന്നു. അവളിലൂടെ, ത്രീത്വത്തിന്റെ ശക്തിയാൽ, അവിശ്വാസികൾ വിശ്വാസം ലഭിക്കുന്നതിനുള്ള വരം കൈവരിച്ചിരിക്കുന്നു! മുറിവേറ്റവർക്ക് കാരുണ്യത്തിന്റെ തലോടൽ ലഭിച്ചിരിക്കുന്നു! അവയവങ്ങളാകുന്ന നാം ക്രിസ്തുവാകുന്ന തലയോളം വളരുന്നു!

മേരിയിലൂടെ, സകല മനുഷ്യപ്രകൃതിയും ഉയർത്തപ്പെട്ടിരിക്കുന്നു. കാലാരംഭം മുതൽ, സഭ കൊണ്ടാടുന്നത് പോലെ, നാം അവളുടെ തിരുനാളുകളിൽ സന്തോഷിച്ചാനന്ദിക്കുന്നു
ഇന്നേ ദിവസം മാതാവിന്റെ ജനനത്തെക്കുറിച്ച് നാം ധ്യാനിക്കുമ്പോൾ അവളുടെ ഭാഗ്യപ്പെട്ട മാതാപിതാക്കളെക്കുറിച്ച് നമുക്കോർക്കാം. അന്ന യോവാക്കിം ദമ്പതിമാരുടെ അപേക്ഷകൾ നമുക്ക് സഹായവും കോട്ടയുമാവട്ടെ.

രക്ഷകന്റെ മാതാവായി, രക്ഷയുടെ പ്രഭാത കിരണമായി മേരി ഈ ലോകത്ത് അവതാരം ചെയ്തത് പരിഗണിച്ചാണ്‌, സഭ മാതാവിന്റെ തിരുനാളുകൾ ആഘോഷിക്കുന്നത്. രക്ഷാകര ചരിത്രത്തിലെ നാഴികകല്ലായിട്ടാണ്‌ കന്യകയുടെ അനുകരണാതീതമായ സ്ഥാനം അടയാളപ്പെടുത്തിയിരിക്കുന്നത്. അത് കൊണ്ട് തന്നെ, ഏതൊരു സൃഷ്ടിയേയും ഭരമേല്പ്പിച്ചിരിക്കുന്ന ഏറ്റവും ഔന്നത്യമുള്ള ദൗത്യമാണ്‌ അവർ വഹിച്ചിരിന്നത്. ദൈവമാതാവ് നമ്മുടേയും മാതാവാണെന്നതിൽ നാം ആഹ്ലാദിക്കുന്നു. നമ്മുടെ ലുത്തീനിയയിലെ ഏറ്റവും സുന്ദരമായ വിശേഷണങ്ങളിലൊന്നായ, “ ഞങ്ങളുടെ സന്തോഷത്തിന്റെ കാരണ ” മായ വാഴ്ത്തപ്പെട്ട കന്യകാമറിയമേ എന്ന് വിളിച്ചു കൊണ്ടുള്ള പ്രാർത്ഥന കൂടെ കൂടെ ചൊല്ലാം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles