ആദിയിൽ ദൈവം …

“ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. “
( ഉത്പത്തി 1 : 1 )

തിരുവെഴുത്തുകളിൽ
എല്ലാറ്റിൻ്റെയും ആരംഭങ്ങളുടെ പുസ്തകമാണ് ഉത്പത്തി .

പ്രപഞ്ചം,മനുഷ്യൻ, പാപം, കുടുംബം, രക്ഷാകര ചരിത്രം …..
ഇങ്ങനെ എല്ലാറ്റിൻ്റെയും ആരംഭം കുറിക്കുന്ന പുസ്തകത്തിൻ്റെ ആദ്യത്തെ വരികളിലെ ആദ്യത്തെ രണ്ട് വാക്ക് …
“ആദിയിൽ ദൈവം”

എല്ലാം ആരംഭിച്ചപ്പോൾ ദൈവം.
എല്ലാം ആരംഭിക്കണ്ടത് മനുഷ്യനിൽ നിന്നല്ല ദൈവത്തിൽ നിന്ന് …
മനുഷ്യജീവിതത്തിൻ്റെ സമസ്ത മേഖലകളും ആരംഭിക്കണ്ടത് ദൈവത്തിൽ നിന്നാണ്.

നിൻ്റെ ജീവിതയാത്രയിലെ ഇരവു പകലുകൾ…
നിൻ്റെ ദാമ്പത്യം …. കുടുംബം….
ശുശ്രൂഷാ മേഖലകൾ …
സമർപ്പിത ജീവിതം… എല്ലാം ആരംഭിക്കണ്ടത് ദൈവത്തിൽ നിന്നാവണം.
ദൈവത്തോടു കൂടിയാവണം.

മനുഷ്യൻ തൻ്റെ കഴിവുകളിലും ശക്തിയിലും ആശ്രയിക്കുമ്പോൾ…
അവൻ്റെ പരാജയവും ആരംഭിക്കുന്നു.

ദൈവത്തിന് നമ്മുടെ ജീവിത പ്രതിസന്ധികളിൽ ഇടപെടാൻ അവസരം നൽകാതിരിക്കുക എന്നതാണ് മനുഷ്യൻ്റെ ഏറ്റവും വലിയ പരാജയങ്ങളിലൊന്ന്.

ആത്മീയതയുടെ ആഘോഷങ്ങൾ പള്ളികളിലും ധ്യാനകേന്ദ്രങ്ങളിലും മാത്രമാണെന്ന് ധരിച്ചതാണ് നമ്മുടെ തെറ്റ്.

മനുഷ്യൻ്റെ അനുദിന ജീവിതാനുഭവക്കളെ ദൈവസാന്നിധ്യത്താൽ ആഘോഷമാക്കാനാണ് ദൈവം തൻ്റെ രൂപം പോലും ചോർത്തിക്കളഞ്ഞ് …
ഊതിയാൽ പറക്കുന്ന വെറും ഒരു ഗോതമ്പപ്പത്തിലേക്ക് തന്നെ മുഴുവനായും ആവാഹിച്ച് …..
മനുഷ്യന് ഭക്ഷ്യയോഗ്യമായി ലോകമെമ്പാടുമുള്ള സക്രാരികളിൽ
കാത്തിരിക്കുന്നത്.

പ്രഭാതങ്ങളിൽ പ്രത്യാശയോടെ
ദൈവസാന്നിധ്യത്തെ ചേർത്തു പിടിക്കാം.
നന്മയുടെ പുതിയ ദിനങ്ങൾക്കായ്…

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles