ഇരട്ട ചങ്കന്റെ പിടിവാശി

ഇരട്ട എന്നർത്ഥമുള്ള പേരാണ് തോമസിന് ഉണ്ടായിരുന്നത്. കർത്താവിന്റെ ഇരട്ടചങ്കൻ..

ഉയർപ്പിനു ശേഷമുള്ള എട്ടാം ദിവസം! കർത്താവ് തോമാശ്ലീഹായ്ക്ക് വേണ്ടി നീക്കിവെച്ച എട്ടാം ദിവസം! ഉയർപ്പ് ഒരു അനുഭവമാക്കി തീർക്കുവാൻ തോമാശ്ലീഹായ്ക്ക് എട്ടു ദിവസങ്ങൾ വേണ്ടിവന്നു. ഉയർപ്പ്ഞായറാഴ്ചത്തെ തോമസിന്റെ അസാന്നിധ്യം ഇതരശിഷ്യന്മാർക്ക് വേണ്ടി കൂടി ആയിരുന്നില്ലേ?

അദ്ദേഹം ധൈര്യമുള്ളവനായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം പുറത്തിറങ്ങിയത്. അയാൾ കർത്താവിൻറെ കല്ലറ അന്വേഷിച്ച് പോയതല്ല. അവൻറെ മനസ്സ് കർത്താവിൻറെ കൂടെ ആയിരുന്നിരിക്കാം. “നമുക്കും അവനോടുകൂടി പോയി മരിക്കാം” എന്ന് പറഞ്ഞവൻ! വഴി ചോദിച്ചറിഞ്ഞവൻ! ആ വഴിയെ അവന് ഒത്തിരി പോകേണ്ടിയിരുന്നു, കർത്താവിനെ കണ്ടെത്തുവാൻ. അങ്ങനെ ഒരാഴ്ച കൂടെ നീണ്ടുപോയി.

ആണിപഴുത്തിന് എന്താണ് ഇത്ര പ്രാധാന്യം? അതല്ലേ അവൻ തേടിയത്? ഹൃദയത്തിൻറെ മുറിവിൽ അവൻ തെളിവ് തേടി. അതിൽ വിരൽ കടത്തണം, ഹൃദയത്തിന്റെ ഉള്ളിലെ ചൂട് അറിയുവാൻ. അവൻ ജീവിച്ചിരിക്കുന്നു എന്ന് ഉറപ്പിക്കുവാൻ. അവിടുത്തെ നെഞ്ചോട് ചേർന്ന് തന്റെ ചങ്കുവെച്ച് അവിടുത്തെ ഹൃദയസ്പന്ദനങ്ങൾ അറിയാനും അവൻ ആഗ്രഹിച്ചു. അത് യോഹന്നാനുമാത്രമുള്ള അനുഗ്രഹമാകുവാൻ പാടില്ല. ഇവിടെയാണ് ഹൃദയസ്പർശിയായ സ്നേഹം അയാൾ അനുഭവിക്കുന്നത്. അതിനയാൾ നിർബന്ധം പിടിച്ചു.

“എൻറെ കർത്താവേ എന്റെ ദൈവമേ” എന്ന് ചുരുക്കി എഴുതിയ വിശ്വാസപ്രമാണവും പ്രഖ്യാപനവും ആയിരുന്നു തോമാശ്ലീഹായുടേത്.

മാർത്തോമാശിഷ്യന്മാരുടെ വിശ്വാസപ്രമാണവും അതുപോലെതന്നെ ആയിരിക്കണം. നൂറ്റാണ്ടുകളോളം വലിച്ചുനീട്ടാവുന്ന വിശ്വാസപ്രമാണം അല്ല അവർക്ക് വേണ്ടത്. പാരമ്പര്യത്തിൽ കുടുങ്ങിയാൽ വിശ്വാസപ്രമാണത്തിന്റെ നീളം കൂടും. അന്തമില്ലാതെ. സ്പന്ദിക്കുന്ന ഹൃദയമാണ് സഭയ്ക്ക് വേണ്ടത്.

കണ്ടും കാണാതെയും വിശ്വസിക്കുന്നവർ! കാണാതെ വിശ്വസിക്കുന്നവരും കാണുന്നുണ്ട്. അത് ഹൃദയം കൊണ്ടാണെന്നു മാത്രം.

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles