മാതാവിന്റെ പാൽത്തുള്ളികൾ വീണ ഗുഹയെ കുറിച്ചറിയാമോ?

ജോസഫ് ദാവീദിന്റെയും കുടുംബത്തിലും വംശത്തിലും പെട്ടവായിരുന്നതിനാല്‍ പേര് എഴുതിക്കാനായി ഗലീലിയായിലെ പട്ടണമായ നസ്രത്തില്‍ നിന്നും യുദായയില്‍ ദാവീദിന്റെ പട്ടണമായ ബെത്‌ലെഹമിലേക്ക് ഗര്‍ഭിണിയായ ഭാര്യ മറിയത്തോട് കൂടെ പോയി. (ലൂക്കാ 2:5)

സുവിശേഷത്തില്‍ ക്രിസ്തുജനനത്തെ കുറിച്ചുള്ള പശ്ചാത്തലത്തിലാണ് ഈ യാത്രയുടെ കാര്യം സുവിശേഷകന്‍ സൂചിപ്പിക്കുന്നത്.

ഈ യാത്രയുടെ മദ്ധ്യേ ഈശോ ജനിക്കുകയും പൂജാരാജാക്കന്മാര്‍ വിരുന്നു വന്നതും ബൈബിളില്‍ വിശദമായി തന്നെ വായിക്കാം. പക്ഷെ എങ്കിലിതാ പരിശുദ്ധ അമ്മയും കുഞ്ഞും ഔസേപ്പ് പിതാവും ഹേറോദേസിന്റെ പടയാളികളെ ഭയന്ന് ഒളിച്ചിരുന്നത് ഒരു ഗുഹയില്‍ ആയിരുന്നു എന്നും അവിടെ വച്ചാണ് പരിശുദ്ധ അമ്മ കുഞ്ഞിനെ ശുശ്രുഷിച്ചതും ഉണ്ണീശോയ്ക്ക് പാല് കൊടുത്തതും. പാല് കൊടുക്കുന്നതിനിടയില്‍ താഴേക്ക് വീണ പാല്‍ തുള്ളികള്‍ വീണ് അവിടെ കിടന്നിരുന്ന കല്ല് വെള്ള നിറത്തില്‍ ആയി മാറി എന്ന ഒരു ഐതിഹ്യം പാലസ്തീനിലെ വിശ്വാസികള്‍ക്കിടയില്‍ ഉണ്ട്.

ആ ഗുഹ ഇപ്പോള്‍ അറിയപ്പെടുന്നത് ”പാല്‍ ഗുഹ” (മില്‍ക്ക് ഗ്രോട്ടോ) എന്നാണ്. ആ സ്ഥലം ഇപ്പോള്‍ കത്തോലിക്കാ വിശ്വാസികളുടെ ആരാധനാലയം ആണ്. എ ഡി 385 ല്‍ ആണ് ഇവിടെ ആദ്യമായി ദേവാലയം പണിയുന്നത്. മുസ്ലീമുകളും കത്തോലിക്കരും ഒന്നടങ്കം പാല്‍ ഗുഹ സന്ദര്‍ശിക്കുകയും വണങ്ങുകയും ചെയ്യുന്നു. മാതാവ് ഉണ്ണീശോയ്ക്ക് പാല്‍ കൊ ടുക്കുന്ന ചിത്രമാണ് ഗുഹയുടെ അകത്തു സ്ഥാപിച്ചിട്ടുള്ളത്. ആയിരത്തി എണ്ണൂറ്റി എഴുപത്തി രണ്ടില്‍ ആണ് ഈ ഗുഹയുടെ ഇപോഴത്തെ നവീകരിച്ച രൂപം പണിതത്. കുട്ടികള്‍ ഇല്ലാത്ത ദമ്പതികള്‍ ആണ് ഇവിടം കൂടുതല്‍ സന്ദര്‍ശിക്കുന്നതും പ്രാര്‍ത്ഥനകള്‍ നടത്തുന്നതും.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles