വിദ്യാർഥികൾ ലോകത്തിന്റെ പ്രകാശമാകണം: മാർ ജോസഫ് പെരുന്തോട്ടം
![](https://www.mariantimesworld.org/wp-content/uploads/2019/07/Mar-Perumthottam.jpg)
ആലപ്പുഴ: നേതൃത്വപരിശീലനം നേടിക്കൊണ്ടിരിക്കുന്ന കെസിഎസ്എൽ അംഗങ്ങൾ ക്രിസ്തുവിനെ മാതൃകയാക്കി ലോകത്തിൽ പ്രകാശം പരത്തുന്നവരായി മാറണമെന്നു ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. വാക്കിലും പ്രവൃത്തിയിലും വെളിച്ചത്തിന്റെ സാക്ഷികളായി രൂപാന്തരപ്പെടുന്പോഴാണു നൻമ നിറഞ്ഞ ഒരു ലോകത്തെ നമുക്കു നിർമിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. കെസിഎസ്എൽ സംസ്ഥാന ലീഡേഴ്സ് ക്യാന്പ് അർത്തുങ്കൽ സെന്റ് ഫ്രാൻസീസ് അസീസി ടിടിഐയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് മാത്തുക്കുട്ടി കുത്തനാപ്പള്ളിൽ അധ്യക്ഷനായിരുന്നു. ആലപ്പുഴ രൂപത വികാരി ജനറാൾ മോണ്‍. പയസ് ആറാട്ടുകുളം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഡയറക്ടർ ഫാ. കുര്യൻ തടത്തിൽ, ആലപ്പുഴ രൂപത ഡയറക്ടർ ഫാ. സ്റ്റാൻലി, ജനറൽ ട്രഷറർ മനോജ് ചാക്കോ, എക്സിക്യൂട്ടീവ് അംഗം അജു പി. ബെഞ്ചമിൻ, ചെയർപേഴ്സണ്‍ മരിയ ഷാജി, ജന. സെക്രട്ടറി ഫിലിപ്പ് സിബിച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.