കൂ​ട്ടാ​യ്മ​യു​ടെ സം​സ്കാ​രം വ​ള​ർ​ത്ത​ണം: കർദിനാൾ മാ​ർ ആ​ല​ഞ്ചേ​രി

കൊ​ച്ചി: സ​ഭ​യി​ൽ സ്നേ​ഹ​ത്തി​ന്‍റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്ക​ണ​മെ​ന്നു സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി. സ്നേ​ഹ​ത്തി​നു വി​പ​രീ​ത​മാ​യി സ​ഭ​യി​ൽ ഒ​ന്നും സം​ഭ​വി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. സീ​റോ മ​ല​ബാ​ർ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് റി​ട്ടേ​ണീ​സ് ഫോ​റ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.

ആ​രോ​ടും വി​ദ്വേ​ഷം പു​ല​ർ​ത്ത​രു​ത്. സ്നേ​ഹ​ത്തി​ന്‍റെ​യും കാ​രു​ണ്യ​ത്തി​ന്‍റെ​യും മ​നോ​ഭാ​വ​മാ​ണു ന​മ്മി​ൽ​നി​ന്നു​ണ്ടാ​കേ​ണ്ട​ത്. ഏ​റെ ക്ലേ​ശ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്പോ​ഴും ആ​രോ​ടും വി​ദ്വേ​ഷം തോ​ന്നി​യി​ട്ടി​ല്ല. ന​മ്മോ​ടു വി​ദ്വേ​ഷം പു​ല​ർ​ത്തു​ന്നു​വെ​ന്നു തോ​ന്നു​ന്ന​വ​രോ​ടു പോ​ലും സ്നേ​ഹ​ത്തോ​ടെ​യാ​ണ് നാം ​ഇ​ട​പെ​ടേ​ണ്ട​ത്. ര​മ്യ​പ്പെ​ടാ​തി​രി​ക്കു​ന്ന​ത് സു​വി​ശേ​ഷ​ത്തി​നു വി​രു​ദ്ധ​മാ​ണ്. ‘​എ​നി​ക്കാ​രോ​ടും വി​ദ്വേ​ഷ​മി​ല്ല. എ​ത്ര​മാ​ത്രം ക്ലേ​ശ​ങ്ങ​ളു​ണ്ടാ​യാ​ലും സ​ഭ​യി​ലെ മെ​ത്രാ​ന്മാ​രോ​ടു ചേ​ർ​ന്ന് സി​ന​ഡി​ന്‍റെ കൂ​ട്ടാ​യ്മ കാ​ത്തു​സൂ​ക്ഷി​ക്കും. സി​ന​ഡ് ചേ​രു​ന്ന​തോ​ടെ എ​ല്ലാ പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​മാ​കും’ – ക​ർ​ദി​നാ​ൾ മാ​ർ ആ​ല​ഞ്ചേ​രി പ​റ​ഞ്ഞു.

സ​ഭ​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് സി​ന​ഡി​ന്‍റെ തീ​രു​മാ​ന​ങ്ങ​ളോ​ട് ഏ​വ​രും സ​ഹ​ക​രി​ക്ക​ണം. സ​ഭാ വി​ഷ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ വ​ത്തി​ക്കാ​ൻ സി​ന​ഡി​നെ​യാ​ണു ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ക്ഷ​മി​ക്കാ​നും സ്നേ​ഹി​ക്കാ​നും ഏ​വ​രും പ​രി​ശ്ര​മി​ക്ക​ണം. ചി​ല മാ​ധ്യ​മ​ങ്ങ​ൾ സ​ഭാ വി​ഷ​യ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ശൈ​ലി പ​രി​ശോ​ധി​ക്ക​ണം. പ​ല​പ്പോ​ഴും സ​ഭ​യെ​ക്കു​റി​ച്ചു സ​മൂ​ഹ​ത്തി​നു തെ​റ്റി​ദ്ധാ​ര​ണ​ക​ളു​ണ്ടാ​വാ​ൻ മാ​ധ്യ​മ വാ​ർ​ത്ത​ക​ൾ കാ​ര​ണ​മാ​കാ​റു​ണ്ട്.

അ​ന്യ​നാ​ട്ടി​ൽ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ വി​ശ്വാ​സ​പൈ​തൃ​കം പു​തു​ത​ല​മു​റ​യ്ക്കു കൈ​മാ​റു​ന്ന​തി​ന് കു​വൈ​റ്റി​ലെ സീ​റോ മ​ല​ബാ​ർ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ വ​ഹി​ച്ച പ​ങ്ക് ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും മാ​ർ ആ​ല​ഞ്ചേ​രി ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് പൈ​നാ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൂ​രി​യ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ ദി​വ്യ​ബ​ലി​യ​ർ​പ്പി​ച്ചു. അ​ല്മാ​യ​രു​ടെ ഇ​ട​പെ​ട​ലു​ക​ളും അ​റി​വു​ക​ളും ആ​ധ്യാ​ത്മി​ക​മാ​യ ബോ​ധ്യ​ങ്ങ​ളും സ​ഭ​യു​ടെ വ​ള​ർ​ച്ച​യ്ക്കു സ​ഹാ​യ​ക​മാ​ണെ​ന്ന് അ​ദ്ദേ​ഹം സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

പ്രാ​ർ​ഥ​ന​യി​ൽ ഒ​രു​മി​ച്ചു ജീ​വി​ച്ചു മ​ക്ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും വി​ശ്വാ​സം പ​ക​ർ​ന്നു കൊ​ടു​ക്കാ​നും പ്ര​വാ​സി​ക​ൾ ന​ൽ​കു​ന്ന മാ​തൃ​ക അ​നു​ക​ര​ണീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​ബി​സി​ഐ ലെ​യ്റ്റി ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഷെ​വ. വി.​സി. സെ​ബാ​സ്റ്റ്യ​ൻ, എ​സ്എം​സി​എ കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യി തു​ന്പ​ശേ​രി, ട്ര​ഷ​റ​ർ ജോ​ർ​ജ് ചാ​ക്കോ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ലി​യോ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles