പൊന്നും കുരിശു മുത്തപ്പന്റെ മലയാറ്റൂര്‍

കേരളത്തിലെ പ്രമുഖ ക്രിസ്തീയ തീര്‍ഥാടന കേന്ദ്രമാണ് മലയാറ്റൂര്‍ മല. മലമുകളിലെ വിശുദ്ധ തോമാശ്ലീഹായുടെ നാമത്തിലുള്ള പള്ളിയിലാണ് വിശ്വാസികള്‍ തങ്ങളുടെ വിശ്വാസത്തിന്റെ വിളികളുമായി ചവിട്ടി കയറുന്നത്. മലയാറ്റൂര്‍ എന്ന പേരിനുമുണ്ട് കൗതുകം. മലയും അതിനെ തഴുകി ഒഴുകി വരുന്ന പെരിയാര്‍ പുഴയും ചേര്‍ന്ന് അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കുന്ന ഊരിനു മലയാറ്റൂര്‍ എന്ന് പേര് വന്നു. പൊന്മല എന്നും ഇതിനു പേരുണ്ട്. ക്രിസ്തു മതത്തിന്റെ വരവോടെ മലയാറ്റൂര്‍ മലക്ക് കുരിശു മുടി എന്നും പേര് വന്നു. എ ഡി 52 ല്‍ ഭാരതത്തില്‍ എത്തിയ തോമാശ്ലീഹ മലയാറ്റൂര്‍ മലയില്‍ വരികയും ദിവസങ്ങളോളം പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുകയും ചെയ്തു എന്നാണ് വിശ്വാസം. 500 വര്‍ഷം പഴക്കമുള്ള ചാപ്പല്‍ നമുക്കിന്നു മലയാറ്റൂര്‍ മലയില്‍ കാണുവാന്‍ സാധിക്കും. മലയാറ്റൂര്‍ പള്ളിക്ക് ആന കുത്തിയ പള്ളി എന്നും പേരുണ്ട്. വന പ്രദേശമായ മലയാറ്റൂരില്‍ ആനകള്‍ വരികയും പള്ളിയുടെ പിന്‍ ഭാഗത്ത് കുത്തി സാരമായ നഷ്ടങ്ങള്‍ വരുത്തുകയുമൊക്കെ ചെയ്തിരുന്നു. കേടുപാടുകള്‍ തീര്‍ത്തെങ്കിലും ആന കുത്തിയ ഭാഗം ഇന്നും സൂക്ഷിച്ചു വച്ചിരിക്കുന്നു. ആന കുത്തിയ പള്ളി എന്ന പേരും അങ്ങനെ വന്നതാണ്. പഴയ ഈ പള്ളിയോടു ചേര്‍ന്നാണ് ഇന്ന് കാണുന്ന പുതിയ പള്ളി നിര്‍മ്മിച്ചിരിക്കുന്നത്. ആരാ ധനകളും പ്രാര്‍ഥനകളും നടക്കുന്നത് ഈ പള്ളിയിലാണ്.

അതീവ ദുഖിതനായി ദിവസങ്ങളോളം പ്രാര്‍ഥനയില്‍ ഇരുന്ന ശ്ലീഹ പാറയില്‍ തൊട്ട പ്പോള്‍ പൊന്‍കുരിശു ഉയര്‍ന്നു വന്നു എന്നാ ണ് ഐതിഹ്യം. ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ള വലിയ കുരിശു ഇതിന്റെ പ്രതീകമായാണ് നിലകൊള്ളുന്നത്. നോമ്പ് കാലത്താണ് വി ശ്വാസികള്‍ കൂടുതലും മലയാറ്റൂര്‍ മല കയറുന്നത്. പൊന്‍ കുരിശുമായി ബന്ധപ്പെടുത്തി ‘പൊന്നിന്‍ കുരിശു മുത്തപ്പോ പൊന്‍ മല കേറ്റം’ എന്ന വിളികളുമായിട്ടാണ് ഭക്തര്‍ മല കയറുന്നത്. ഈശോയുടെ കുരിശിന്റെ വഴിയെ ഓര്‍മിപ്പിച്ചു കൊണ്ടുള്ള പതിനാലു കുരിശുകളും മലയിലേക്കുള്ള കയറ്റത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. വിശ്വാസികള്‍ കുരിശിന്റെ വഴി ചൊല്ലിയും മരക്കുരിശേന്തിയും മല കയറുകയും മലയിലെ പള്ളിയില്‍ കയറി ആരാധനകളില്‍ പങ്കു കൊള്ളുകയും ചെയ്യുന്നു. ഈസ്‌ററര്‍ കഴിഞ്ഞു വരുന്ന ഞായറാഴ്ചയാണ് പള്ളിയിലെ തിരുനാള്‍ ആഘോഷിക്കുന്നത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles