നോക്കിലെ മരിയന്‍ അത്ഭുതം സ്ഥിരീകരിച്ചു

അയര്‍ലണ്ട്: നോക്കിലെ മാതാവിനോടുള്ള ഭക്തി പ്രസിദ്ധമാണ്. 1989 സെപ്തംബറില്‍ നോക്കിലെ മാതാവിന്റെ മധ്യസ്ഥതയാല്‍ നടന്ന ഒരു അത്ഭുതം അയര്‍ലണ്ടിലെ കത്തോലിക്കാ സഭ സ്ഥിരീകരിച്ചു. മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ് ഉണ്ടായിരുന്ന ഒരു സ്ത്രീ സമ്പൂര്‍ണ സൗഖ്യം പ്രാപിച്ചത് പരിശുദ്ധ കന്യാമറിയത്തിന്റെ മധ്യസ്ഥതയാലാണ്. അയര്‍ലണ്ടിലെ ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് നോക്ക്.

മരിയന്‍ കരോള്‍ എന്ന 68 കാരിയായ സ്ത്രീയാണ് മാതാവിന്റെ പ്രത്യേക ഇടപെടല്‍ വഴി സൗഖ്യം പ്രാപിച്ചത്. 1879 ല്‍ 15 പേര്‍ക്ക് മാതാവ് ഒരുമിച്ചു പ്രത്യക്ഷപ്പെട്ടതോടെയാണ് നോക്ക് പ്രസിദ്ധമായത്.

‘നിസംശയമായി അതൊരു അത്ഭുത സൗഖ്യമാണ്. അനേകം വര്‍ഷമായി മരിയനെ ദുരിതത്തില്‍ ആഴ്ത്തിക്കൊണ്ടിരുന്ന രോഗമാണ് സുഖപ്പെട്ടത്’ ബിഷപ്പ് ഫ്രാന്‍സിസ് ഡഫി പറഞ്ഞു. സൗഖ്യത്തിന്റെ സ്ഥിരീകരണത്തിന് കരോളും അവരുടെ ഭര്‍ത്താവ് ജിമ്മിയും രണ്ട് മക്കളും പേരക്കുട്ടികളും സാക്ഷികളായി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles