ലോകയുവജനദിനം 2019: അറിയാന്‍ ചില കാര്യങ്ങള്‍

പാനമ: ഇന്നലെ ചൊവ്വാഴ്ച ആരംഭിച്ച 15 ാം ലോകയുവജനദിനം ആഘോഷപൂര്‍വം തുടക്കം കുറിച്ചു. രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ സംഭവിക്കുന്ന കത്തോലിക്കാ യുവാക്കളുടെ മഹാസംഗമമാണ് ലോകയുവജനദിനം.

1985 ല്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് ലോകയുവജനദിനം സ്ഥാപിച്ചത്. ആദ്യത്തെ അന്താരാഷ്ട്ര യുവജനദിന സമ്മേളനം 1987 ല്‍ അര്‍ജന്റീനയിലെ ബുവനോസ് അയേഴ്‌സില്‍ വച്ചു നടന്നു. 2019 ലെ ലോകയുവജനദിനത്തെ കുറിച്ച് ഇതാ ചില പ്രധാന വിവരങ്ങള്‍.

155 രാജ്യങ്ങളില്‍ നിന്നുള്ള ഒന്നര ലക്ഷത്തോളം യുവാക്കള്‍ ജനുവരി 18 വരെ ലോകയുവജനദിനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് അറിയിച്ചു. അഞ്ചു ലക്ഷത്തോളം പേര്‍ ലോകയുവജന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

85 ശതമാനം കത്തോലിക്കാ ജനസംഖ്യയുള്ള രാജ്യമാണ് പാനമ. 40 ലക്ഷമാണ് ആകെ ജനസംഖ്യ. പ്രധാനപ്പെട്ട പരിപാടികളെല്ലാം അരങ്ങേറുന്നത് 64 ഏക്കര്‍ മുനമ്പായ സിന്റെ കോസ്റ്ററ എന്ന സ്ഥലത്താണ്.

ഫ്രാന്‍സിസ് പാപ്പാ ലോകയുവജനദിനത്തില്‍ സംബന്ധിക്കാന്‍ വരുന്നത് ജനുവരി 23നാണ്. 24ന് അദ്ദേഹം പാനമ പ്രസിഡന്റ് യുവാന്‍ കാര്‍ലോസ് വലേരയെ കാണും. തുടര്‍ന്ന്് മെത്രാന്‍മാരുമായും കൂടിക്കാഴ്ച നടത്തും. വൈകിട്ട് 5.30 ക്ക് സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള സ്വാഗത പരിപാടിയില്‍ പങ്കെടുക്കും.

ജനുവരി 26 ന്, സാന്താ മരിയ ല ആന്റിഗ്വ കത്തീഡ്രല്‍ ബസിലിക്കയുടെ അള്‍ത്താര മാര്‍പാപ്പാ പ്രതിഷ്ഠിക്കും. അവസാനമായി, സമാപന സമ്മേളനത്തിന് നേതൃത്വം വഹിക്കും.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles