സൃഷ്ടാവിലേയ്ക്ക് ദൃഷ്ടിയുറപ്പിച്ചൊരു ജീവിതം

“മരണം വരുമൊരുനാൾ ഓർക്കുക മർത്ത്യാനീ…
കൂടെ പോരും നിൻ ജീവിതചെയ്തികളും…”

“മനുഷ്യൻ്റെ ആയുഷ്ക്കാലം എഴുപതു വർഷമാണ്.
ഏറിയാൽ എൺപത് ”
(സങ്കീർത്തനം 90:10 )
“എന്നാൽ ആ ദിവസമോ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാർക്കും, സ്വർഗത്തിലുള്ള ദൂതന്മാർക്കോ പുത്രനു പോലുമോ അറിഞ്ഞുകൂടാ.
ശ്രദ്ധാപൂർവ്വം ഉണർന്നിരിക്കുവിൻ.സമയം എപ്പോഴാണെന്നു നിങ്ങൾക്കറിവില്ലല്ലോ.
ആകയാൽ ജാഗരൂകരായിരിക്കുവിൻ ”
(മർക്കോസ് 13:32 – 37)

“സത് കീർത്തിയിൽ ശ്രദ്ധാലുവായിരിക്കുക. ആയിരം സ്വർണ നിക്ഷേപങ്ങളേക്കാൾ അത് അക്ഷയമാണ്.
നല്ല ജീവിതത്തിൻ്റെ ദിനങ്ങൾ പരിമിതമത്രേ. എന്നാൽ സത്കീർത്തി ശാശ്വതവും ”
(പ്രഭാഷകൻ 41: 12,13)

“എല്ലാവരെയും പോലെ ഞാനും മർത്യനാണ്.
മണ്ണിൽ നിന്നുള്ള ആദ്യ സൃഷ്ടിയുടെ പിൻഗാമി.
മാതൃ ഗർഭത്തിൽ ഞാൻ ഉരുവായി,
ദാമ്പത്യത്തിൻ്റെ ആനന്ദത്തിൽ പുരുഷ ബീജത്തിൽ നിന്ന് ജീവൻ ലഭിച്ചു പത്തു മാസം കൊണ്ട് അമ്മയുടെ രക്തത്താൽ പുഷ്ടി പ്രാപിച്ചു.
ജനിച്ചപ്പോൾ ഞാനും മറ്റുള്ളവർ ശ്വസിക്കുന്ന വായു തന്നെ ശ്വസിച്ചു.
എല്ലാവരും പിറന്ന ഭൂമിയിൽ ഞാനും പിറന്നു. എൻ്റെ ആദ്യ ശബ്ദം എല്ലാവരുടേതും പോലെ കരച്ചിലായിരുന്നു.
പിള്ളക്കച്ചയിൽ ശ്രദ്ധാപൂർവ്വം ഞാൻ പരിചരിക്കപ്പെട്ടു.
രാജാക്കന്മാരുടെയും ജീവിതാരംഭം ഇങ്ങനെ തന്നെ.
എല്ലാ മനുഷ്യരും ഒന്നു പോലെയാണ് ജീവിതത്തിലേക്കു വരുന്നത്.
എല്ലാവർക്കും ജീവിത കവാടം ഒന്നു തന്നെ,
കടന്നു പോകുന്നതും അങ്ങനെ തന്നെ.”
( ജ്ഞാനം 7 : 1-6 )

ഓരോ പ്രവൃത്തിയും ചെയ്യുമ്പോള്‍ജീവിതാന്തത്തെപ്പറ്റി ഓര്‍ക്കണം;എന്നാല്‍, നീ പാപംചെയ്യുകയില്ല.
(പ്രഭാഷകന്‍ 7 : 36 )
“എനിക്കു രൂപം ലഭിക്കുന്നതിനു മുൻപു തന്നെ അവിടുത്തെ കണ്ണുകൾ എന്നെ കണ്ടു;
എനിക്കു നിശ്ചയിക്കപ്പെട്ടിട്ടുള്ള നാളുകൾ ഉണ്ടാകുന്നതിനു മുൻപു തന്നെ,
അങ്ങയുടെ പുസ്തകത്തിൽ അവ എഴുതപ്പെട്ടു.”
(സങ്കീർത്തനം 139 : 16 )

“ജനിച്ചപ്പോൾ ഞാൻ കരഞ്ഞു….
എല്ലാവരും സന്തോഷിച്ചു.
മരിക്കുമ്പോൾ എനിക്ക് സന്തോഷിക്കണം,
ചുറ്റുമുള്ളുവർ കരഞ്ഞുകൊള്ളട്ടെ.”

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles