ഇല കൊഴിയും പോലെ…

‘ഇല’ അടരുമ്പോഴാണ്……
ചില്ല വെയിലറിയുന്നത്.
‘ചില ‘ രകലുമ്പോഴാണ്……..
നമ്മളാ വിലയറിയുന്നത്

നീ മരിക്കണം എന്നാണ്
ആദിയിലേയുള്ള നിയമം.
തഴച്ചു വളരുന്ന വൃക്ഷത്തിൽ
കൊഴിയുകയും വീണ്ടും തളിർക്കുകയും
ചെയ്യുന്ന ഇലകൾ പോലെയാണ്
മനുഷ്യൻ്റെ തലമുറകൾ

കൊഴിഞ്ഞു വീഴുന്ന ഓരോ ഇലയും ഒപ്പം നിന്നിരുന്ന പച്ചിലകൾക്ക് ഒരു മുന്നറിയിപ്പാണ്.
അതുപോലെ ഓരോ മരണവും നിനക്ക് സ്വർഗത്തിൻ്റെ മുന്നറിയിപ്പാണ്.
“ഇന്നു ഞാൻ നാളെ നീ.”

മരണം വിദൂരമല്ലെന്ന് ഓർക്കുക.
പാതാളത്തിൽ പ്രവേശിക്കേണ്ട
സമയം നിനക്ക് അജ്ഞാതമാണ്.

മരിക്കുന്നതിനു മുമ്പു
സ്നേഹിതനു നന്മ ചെയ്യുക.
ആവുന്നത്ര ഉദാരമായി അവനോടു പെരുമാറുക.
ഇന്നിൻ്റെ സന്തോഷങ്ങൾ നഷ്ടപ്പെടുത്തരുത്.
നിനക്ക് അർഹമായ സന്തോഷത്തിൻ്റെ ഓഹരി വേണ്ടന്നു വയ്ക്കരുത്

ഉത്പന്നങ്ങൾ ജീർണ്ണിച്ചില്ലാതാകും.
അവയുണ്ടാക്കിയ മനുഷ്യരും.
( പ്രഭാഷകൻ 14 )

ലൗകിക സമ്പത്തും സ്ഥാനമാനങ്ങളും വെട്ടിപ്പിടിക്കാനുള്ള തത്രപ്പാടിൽ നിൻ്റെ വാക്കും പ്രവൃത്തികളും മൂലം
ഹൃദയത്തിൽ നിന്നും മനസ്സിൽ നിന്നും പടിയിറങ്ങി പോയവരെ ചങ്കോടു ചേർത്തു പിടിക്കാൻ…
കൺമുന്നിലെ ഓരോ മരണവും നിന്നെ ഓർമ്മിപ്പിക്കുന്നു.

വിള്ളലുകൾ സംഭവിച്ച സ്നേഹ ബന്ധങ്ങൾക്കുനേരെ പടി അടയ്ക്കുന്നത്
ക്രൈസ്തവീകമല്ല.

സ്നേഹവലയങ്ങൾ ഭേദിച്ച് നമ്മിൽ നിന്നകന്നവർക്കു വേണ്ടി……
നമ്മൾ മൂലം വേദനിച്ച് മിഴി
നിറഞ്ഞവർക്കു വേണ്ടി…..
പ്രതീക്ഷകളേകിയ തണലായിരുന്ന
നല്ല സൗഹൃദങ്ങൾക്കു വേണ്ടി….
മരണം വരെ കാത്തിരിക്കരുത്
ക്ഷമിക്കാനും സ്നേഹിക്കാനും
പുഞ്ചിരിക്കാനും.
ബന്ധങ്ങളെ ചേർത്തു പിടിക്കാം …
നിസ്വാർത്ഥ സ്നേഹത്തിൻ
കരുതലോടെ ….

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles