ഉത്ഥിതനായ യേശു നമ്മോട് കൂടുതല്‍ അടുത്താണ്

ബ്ര. ചെറിയാന്‍ സാമുവല്‍
(എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ – യൂറോപ്പ് മരിയന്‍ ടൈംസ് വേള്‍ഡ് & മരിയന്‍ ടിവി)

 

ചിലപ്പോള്‍ നാം ആഗ്രഹിച്ചേക്കാം, യേശുവിന്റെ കാലത്ത് പാലസ്തീനായില്‍ ജീവിക്കാന്‍ സാധിച്ചിരുന്നെങ്കിലെന്ന്. എന്നാല്‍, വാസ്തവത്തില്‍ യേശു പാലസ്തീനായില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ സമീപസ്ഥനാണ് അവിടുത്തെ ഉത്ഥാനത്തിന് ശേഷം.

യേശു ഈ ലോകത്തിലേക്ക് വന്നത് 33 വര്‍ഷം ഒരു പ്രദേശത്ത് ജീവിക്കാന്‍ വേണ്ടിയല്ല. അവിടുന്ന് വന്നത് എന്നേക്കും എല്ലായിടത്തും ജീവിക്കാന്‍ വേണ്ടിയാണ്.

യോഹന്നാന്റെ സുവിശേഷം 3. 16 പറയുന്നതു പോലെ ‘അവനില്‍ വിശ്വസിക്കുന്ന ഒരുവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിന് വേണ്ടി തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.’

ഉത്ഥിതനായ യേശു ശിഷ്യന്മാരുടെ മധ്യേ വന്നു നിന്ന് പറയുന്നു: നിങ്ങള്‍ക്ക് സമാധാനം! എന്നിട്ട് തന്റെ കൈകളിലെയും പാര്‍ശ്വത്തിലെയും മുറിവുകള്‍ അവരെ കാണിച്ചു കൊടുക്കുന്നു. അത് താന്‍ തന്നെയാണെന്ന് യേശു ശിഷ്യന്മാര്‍ക്ക് ഉറപ്പു കൊടുക്കുകയാണ് ചെയ്യുന്നത്. നമ്മെ രക്ഷിക്കാന്‍ വേണ്ടിയാണ് അവിടുന്ന് മരണമടഞ്ഞത്.

ഉയിര്‍ത്തെഴുന്നേറ്റ യേശു തന്റെ കൂദാശകളിലൂടെ നമ്മുടെ മധ്യത്തിലുണ്ട്. ദിവ്യകാരുണ്യത്തില്‍ അവിടുന്ന് നമ്മുടെ മധ്യത്തിലുണ്ട്. കുമ്പസാരം ഉള്‍പ്പെടെ മറ്റെല്ലാ കൂദാശകളിലും ഈശോ നമ്മിലേക്ക് വരുന്നുണ്ട്.

യേശുവിന്റെ ജീവിതം സഭയിലൂടെ തുടരുകയാണ് ചെയ്യുന്നത്. പാലസ്തീനായില്‍ ഉണ്ടായിരുന്നപ്പോള്‍ എന്നതു പോലെയോ അതിനേക്കാള്‍ കൂടുതലോ ഇപ്പോള്‍ യേശു നമുക്ക് സമീപസ്ഥനാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles