ഫുള്‍ട്ടന്‍ ജെ ഷീനിന്റെ തിരുശേഷിപ്പുകള്‍ സ്വന്തനാട്ടിലേക്ക് കൊണ്ടു പോകും
പെയോറിയ: പ്രശസ്ത വചന പ്രഘോഷകനും 1950 കളിലെ റേഡിയോ-ടിവി പ്രഭാഷകനുമായ ആര്‍ച്ച്ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീനിന്റെ ഭൗതികാവശിഷ്ടങ്ങള്‍ സ്വന്ത നാടായ പെയോറിയയിലേക്ക് കൊണ്ടു പോകാന്‍ വേണ്ട നടപടി എടുക്കുമെന്ന് ന്യൂ യോര്‍ക്ക് അതിരൂപത ആര്‍ച്ച്ബിഷപ്പ് അറിയിച്ചു.
കഴിഞ്ഞ നാല്പത് വര്‍ഷങ്ങളായി ന്യൂ യോര്‍ക്കിലെ സെന്റ് പാട്രിക്ക് കത്തീഡ്രലിന്റെ അള്‍ത്താരയുടെ കീഴെ സൂക്ഷിച്ചിരിക്കുകയായിരുന്നു, ഫുള്‍ട്ടന്‍ ജെ ഷീനിന്റെ തിരുശേഷിപ്പുകള്‍. ജോവാന്‍ കണ്ണിംഗ്ഹാം എന്നൊരാളുടെ നിവേദന പ്രകാരമാണ് ഫുള്‍ട്ടന്‍ ജെ ഷീനിന്റെ തിരുശേഷിപ്പുകള്‍ സ്വന്ത നാടായ പെയോറിയയിലേക്ക് കൊണ്ടു പോകാന്‍ കോടതി ഉത്തരവായത്.
ജോവാന്‍ കണ്ണിംഗ്ഹാം ഫുള്‍ട്ടന്‍ ജെ ഷീനിന്റെ ബന്ധുവും നിലവില്‍ ജീവിച്ചിരിക്കുന്നവരില്‍ ഷീനുമായി എറ്റവും അടുത്ത ബന്ധം പുലത്തുന്ന ആളുമാണ്.