അള്‍ട്രാസൗണ്ടില്‍ പരിശുദ്ധ അമ്മയുടെ രൂപം!

ഈ അത്ഭുത ചിത്രം അന്ന ഡുക്കെയിന്‍ എന്ന സ്ത്രീ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതാണ്. അവരുടെ അമ്മയ്ക്കുണ്ടായ ഒരു ആശ്ചര്യകരമായ അനുഭവം അന്ന ഒരു കുറിപ്പിലൂടെ പങ്കുവച്ചിട്ടുമുണ്ട്.

പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ കുടുംബം അത്ഭുതകരവും അവിസ്മരണീയവുമായ ഒരു അനുഭവത്തിന് വിധേയരായി. ഈ സംഭവം നടക്കുന്നതിന് മുമ്പ് എന്റെ അമ്മയോട് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത് ചില ആരോഗ്യകാരണങ്ങളാല്‍ ഇനി നിങ്ങള്‍ക്ക് ഗര്‍ഭം ധരിക്കാന്‍ സാധിക്കില്ല എന്നാണ്. എന്നിട്ടും അമ്മയ്ക്ക് ഒന്‍പത് കുട്ടികള്‍ ഉണ്ടായി.

ജീവനെ അങ്ങേയറ്റം വിലമതിക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കള്‍. സ്വന്തം മക്കളെ ഒരുപാട് സ്‌നേഹം കൊടുത്ത് വളര്‍ത്താന്‍ അവര്‍ മറന്നില്ല. എന്റെ അമ്മ അഞ്ചാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചപ്പോള്‍, അമ്മയ്ക്ക് ഒരു സോണോഗ്രാം ചെയ്തു. അതില്‍ കണ്ട കാഴ്ച ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തി. സോണോഗ്രാമിലെ ചിത്രം പരിശുദ്ധ അമ്മ ഉണ്ണിയെ പിടിച്ചു കൊണ്ട് നില്‍ക്കുന്നതു പോലെ ആയിരുന്നു. അമ്മയുടെ മിഴികളും മൂക്കും വായയും എല്ലാം വ്യക്തമായി കാണാമായിരുന്നു.

ആ രൂപം ഞങ്ങളുടെ കുടുംബം എന്നും സ്‌നേഹാദര്‍പൂര്‍വം ഓര്‍മിക്കും. ആ അത്ഭുതം പരിശുദ്ധ അമ്മ ഞങ്ങളുടെ കുടുംബത്തെ എത്ര സ്‌നേഹത്തോടെ സംരക്ഷിക്കുന്നു എന്നതിന്റെ അടയാളം ആയിരുന്നു. നാം ഉദരത്തിലായിരിക്കുമ്പോള്‍ പോലും മാതാവ് നമ്മെ കാത്തു പാലിക്കുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles