ഡോ റെ മി ഫാ സംഗീതത്തിന് പിന്നില്‍ ബനഡിക്ടൈന്‍ സന്ന്യാസി

അംബരചുംബികളുള്ള സാല്‍സ്ബര്‍ഗിലെ ആ മലയടിവാരത്ത് കഥാനായികയായ മരിയയും, കുട്ടികളും പാട്ടുപാടി ചുവടുവച്ചപ്പോള്‍ അവരോടൊപ്പം പ്രേഷകമനസ്സും ഏറ്റുപാടി ”ഡൊ രെ മി ഫാ സൊ ലാ റ്റി”. വിശ്വവിഖ്യാത സിനിമയായ സൗണ്ട് ഓഫ് മ്യൂസിക്കിലെ അവിസ്മരണീയ ഗാനരംഗമാണിത്. സംഗീതത്തിന്റെ മാസ്മരികതയും പ്രകൃതിഭംഗിയും സമന്വയിപ്പിച്ച് തയ്യാറാക്കിയ ഈ ഗാനത്തിന്റെ തൂലിക ചലിപ്പിച്ചത് ഒരു കത്തോലിക്ക സന്ന്യാസിയാണെന്നുള്ളതാണ് ആശ്ചര്യജനകമായ വസ്തുത. എട്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഒരു കത്തോലിക്കാ ഗീതത്തില്‍ നിന്നാണ് ഈ ഗാനത്തിന്റെ പിറവി. രചയിതാവാകട്ടെ ഒരു ബെനഡിക്‌റ്റൈന്‍ സന്ന്യാസിയും.
വി. ജോണ്‍ ബാപ്പ്റ്റിസ്റ്റിനോടുള്ള ബഹുമാനാര്‍ത്ഥം ഇറ്റാലിയന്‍ ബെനഡിക്‌റ്റൈന്‍ സന്ന്യാസിയായ പോള്‍ ദ ഡീക്കന്‍ എട്ടാം നൂറ്റാണ്ടില്‍ ക്രമപ്പെടുത്തിയ ഒരു ലാറ്റിന്‍ ഗീതമാണ് ”ഉറ്റ് ക്വന്റ് ലാക്‌സിസ്”. പിന്നീട് പതിനൊന്നാം നൂറ്റാണ്ടില്‍ ഇറ്റലിയിലെ സംഗീത സിദ്ധാന്തവാദിയായ ഗൈഡൊ ഓഫ് അരിസൊ പാശ്ചാത്യ സംഗീതാഭ്യാസരീതീയായ സോല്‍ഫീജിക്ക് രൂപം കൊടുത്തു. ഈ സംഗീതാഭ്യാസരീതി അടിസ്ഥാനപ്പെടുത്തിയാണ് ഡൊ രെ മി ക്രമപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഒരോ സ്വരവും ഓരോ വാക്കായി പരിണമിച്ചിരിക്കുന്നു. വരികളുടെ പ്രധാന ഭാഗങ്ങളിലെ ആദ്യാക്ഷരങ്ങള്‍ ഉപയോഗിച്ച് ഡൊ രെ മി ഫാ സൊ ലാ റ്റി യോടു സാദൃശ്യമുള്ള യുറ്റി രെ മി ഫാ സൊ ലാ പിറവിയെടുത്തു..

പതിനേഴാം നൂറ്റാണ്ടില്‍ മ്യൂസിക്കോളജിസ്റ്റായ ജിയോവാനി ബാറ്റിസ്റ്റാ ഡോനി ”യുറ്റി” എന്നുള്ളത് ”ഡൊ” ആക്കി മാറ്റി. ആലാപനത്തിനുള്ള സൗകര്യം കണക്കിലെടുത്താണ് അങ്ങനെ ചെയ്തത്. അതു മാത്രമല്ല അദ്ദേഹത്തിന്റെ പേരിന്റെ ആദ്യ രണ്ടക്ഷരങ്ങള്‍ കൂടിയാണ് ”ഡൊ”. പത്തൊന്‍പതാം നൂറ്റാണ്ടിലെ ആംഗലേയ സംഗീതപണ്ഡിതയായ സാറാ ആന്‍ ഗ്‌ളോവര്‍ ”സൈ” എന്നത് ”റ്റൈ” ആക്കി ഭേദം വരുത്തി. അങ്ങനെ പ്രശസ്തമായ ”ഡൊ രെ മി ഫാ സൊ ലാ റ്റി” ഉദയം ചെയ്തു

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles