ഡിട്രോയ്റ്റില്‍ ഇനി ഞായറാഴ്ച കായികവിനോദങ്ങളില്ല

ഡിട്രോയ്റ്റ്: ഞായറാഴ്ച ദിവസങ്ങള്‍ പ്രാര്‍ത്ഥനയ്ക്കും കുടുംബബന്ധങ്ങള്‍ക്കും വിശ്രമത്തിനും ഉള്ളതാണെന്നും ആ ദിവസങ്ങളില്‍ ഇനി മുതല്‍ കായികവിനോദങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല എന്നും അമേരിക്കയിലെ ഡിട്രോയ്റ്റ് അതിരൂപത പ്രഖ്യാപിച്ചു.

2016 ലെ ഇടയലേഖനമായ അണ്‍ലീഷ് ദ ഗോസ്പല്‍ ധ്യാനിച്ചു കൊണ്ടുള്ള പുതിയ ഇടയലേഖനത്തിലാണ് കര്‍ത്താവിന്റെ ദിവസം ആചരിക്കുന്നതില്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് അതിരൂപതാ ആര്‍ച്ച്ബിഷപ്പ് അലെന്‍ വിഞ്ഞോറെന്‍ പുതിയ തീരുമാനം അറിയിച്ചത്.

‘ഞായറാഴ്ചകള്‍ കര്‍ത്താവിനായി മാറ്റിവയ്ക്കപ്പെട്ടവയാണ്. അന്നേ ദിവസം കുടുംബത്തിനും കാരുണ്യപ്രവര്‍ത്തികള്‍ക്കുമായി ചെലവഴിക്കണം. ഈ കാലഘട്ടത്തില്‍ ഞായാറാഴ്ചയ്ക്ക് അതിന്റെ പവിത്രമായ പ്രാധാന്യം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഞായറാഴ്ച പവിത്രമായി ആചരിക്കാന്‍ ഡിട്രോയ്റ്റ് അതിരൂപത തീരുമാനിച്ചിരിക്കുന്നു’ ആര്‍ച്ച്ബിഷപ്പ് അലന്‍ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles