അള്‍ത്താരയില്‍ നിന്ന് ഡീക്കന്‍ ജെറിന്റെ അന്ത്യയാത്ര

ക്രിസ്തുവിന് സേവനം ചെയ്യാന്‍ ആഗ്രഹിച്ച ഡീക്കന്‍ ജെറിന്‍ ജോയ്‌സന്‍ ചിറ്റിലപ്പിള്ളി അള്‍ത്താരയില്‍ ക്രിസ്തുവിന്റെ ശരീരവുമേന്തി കുഴഞ്ഞു വീണു മരിച്ചു. 1992 ജൂണ്‍ 19 ന് ജനിച്ച ഡീക്കന്‍ ജെറിന്‍ പിറന്നാളിന്റെ പിറ്റേ ദിവസമായ പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ദിവസത്തിലാണ് നിത്യതയിലേക്ക് യാത്രയായത്.

മുംബൈ സകിനാകായില്‍ മേരി മാതാ ഇടവകാംഗമായ ജെറിന്‍ 2007 ല്‍ കല്യാണ്‍ എപ്പാര്‍ക്കിക്കു വേണ്ടി വൈദികനാകാന്‍ ചേര്‍ന്നു. വടവാതൂര്‍ സെമിനാരിയില്‍ തത്വശാസ്ത്രം പഠിച്ചു. പൂനെ പേപ്പല്‍ സെമിനാരിയില്‍ ദൈവശാസ്ത്രവും.

പൂനെ പേപ്പല്‍ സെമിനാരിയില്‍ പഠിച്ചു കൊണ്ടിരിക്കേ നേരത്തെ, തലച്ചോറിലെ രക്തസ്രാവം മൂലം നേരിയ സ്‌ട്രോക്ക് ഉണ്ടായിട്ടുണ്ടെങ്കിലും പിന്നീ്ട് സൗഖ്യം പ്രാപിക്കുകയായിരുന്നു. ഇപ്പോള്‍ ആരോഗ്യം മെച്ചപ്പെട്ടു എന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയതിനെ തുടര്‍ന്ന് അദ്ദേഹം വൈദിത പഠനം തുടരുകയായിരുന്നു.

കഴിഞ്ഞ ദിവസം നേരിളിലെ വി. ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍ പരിശുദ്ധ കുര്‍ബാന എടുത്ത് സക്രാരിയില്‍ വയക്കാന്‍ ശ്രമിക്കുന്നതിനിടയല്‍ അദ്ദേഹം കുഴഞ്ഞു വീഴുകയായിരന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജൂണ്‍ 25 നാണ് സംസ്‌കാരം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles