കുമ്പസാര രഹസ്യം ചോര്‍ത്താന്‍ രാഷ്ട്രത്തിന് അധികാരമില്ല: വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: കുമ്പസാര രഹസ്യം യാതൊരു സാഹചര്യത്തിലും പുറത്തു പറയാനോ പറിയിക്കാനോ ആര്‍ക്കും യാതൊരു അധികാരവും ഇല്ല എന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ച് വത്തിക്കാന്റെ സുപ്രീം ട്രൈബ്യൂണ്‍ ഓഫ് അപ്പസ്‌തോലിക പെനിട്ടെന്‍ഷ്യറി കുറിപ്പ് പ്രസിദ്ധീകരിച്ചു.
ഫ്രാന്‍സിസ് പാപ്പാ ജൂണ്‍ 21 ന് ഒപ്പു വച്ചിരിക്കുന്ന ഇറ്റാലിയന്‍ ഭാഷയിലുള്ള കുറിപ്പ് കുമ്പസാരത്തിന്റെ പരമ പവിത്രതയെ കുറിച്ച് വ്യക്തമായി വിവരിക്കുന്നു. യാതൊരു സാഹചര്യത്തിലും സ്‌റ്റേറ്റിനോ മറ്റ് അധികാര കേന്ദ്രങ്ങള്‍ക്ക് വൈദികനെ കുമ്പസാര രഹസ്യം പുറത്തു പറയുന്നതിനായി നിര്‍ബന്ധിക്കാന്‍ അവകാശമില്ല എന്ന് അസന്നിഗ്ദമായി പ്രസ്താവിക്കുന്നു.
കഴിഞ്ഞ മെയ് മാസത്തില്‍ കാലിഫോര്‍ണിയ സ്‌റ്റേറ്റ് സെനറ്റ് വൈദികര്‍ കുമ്പസാര രഹസ്യം പുറത്തു പറയണം എന്ന് ആവശ്യപ്പെട്ട് ഒരു ബില്‍ അവതരിപ്പിച്ചിരുന്നു. കുട്ടികളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട കേസുകളാണ് വൈദികര്‍ പുറത്തു പറയണം എന്ന് ബില്‍ ആവശ്യപ്പെട്ടത്.