സീറോ മലബാർ ദേശീയ കണ്‍വൻഷൻ ഹൂസ്റ്റണിൽ. മാര്‍ ജോസഫ് പാംപ്‌ളാനി, മാര്‍ തോമസ് തറയില്‍ എന്നിവര്‍ പങ്കെടുക്കും…

ഹൂസ്റ്റണ്‍: തലശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്‌ളാനി, ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ എന്നിവര്‍ ഹൂസ്റ്റണില്‍ നടക്കുന്ന ഏഴാമത് സിറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുക്കും. ഓഗസ്റ്റ് ഒന്നു മുതല്‍ നാലു വരെ ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോനായുടെ ആഭിമുഖ്യത്തിലാണ് കണ്‍വന്‍ഷന്‍.

കുടുംബ നവീകരണം ആസ്പദമാക്കി വെള്ളി, ശനി ദിവസങ്ങളില്‍ ക്രമീകരിച്ചിരിക്കുന്ന വിവിധ സെക്ഷനുകളില്‍ ഇരു പിതാക്കന്മാരും ക്‌ളാസുകളും സെമിനാറുകളും നയിക്കും. ആത്മീയ ജീവിതത്തില്‍ യുവജങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുന്നതിനൊപ്പം യുവജങ്ങള്‍ക്കു വേണ്ടിയുള്ള സെക്ഷനുകളും ഇവര്‍ നയിക്കും

അമേരിക്കയിലെ സിറോ മലബാര്‍ വിശ്വാസി സമൂഹം ഒരുമിക്കുന്ന ദേശീയ കണ്‍വന്‍ഷന്റെ രക്ഷാധികാരി ഷിക്കാഗോ സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്താണ്. രൂപത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് ജനറല്‍ കണ്‍വീനറായും, ഫൊറോന വികാരി ഫാ.കുര്യന്‍ നെടുവേലിചാലുങ്കല്‍ കോ കണ്‍വീനറായും വിവിധ കമ്മിറ്റികള്‍ കണ്‍വന്‍ഷന്‍ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles