സി​എം​സി സ​ന്യാ​സിനീ സമൂഹം ഇറാക്കിലേക്ക്

കൊ​​​ച്ചി: യു​​​ദ്ധ​​​ങ്ങ​​​ളും ക​​​ലാ​​​പ​​​ങ്ങ​​​ളും മു​​​റി​​​വേ​​​ല്പി​​​ച്ച ഇ​​​റാ​​​ക്കി​​​ന്‍റെ മ​​​ണ്ണി​​​ല്‍ സ്നേ​​​ഹ​​​ത്തി​​​ന്‍റെ സ​​​ന്ദേ​​​ശ​​​മാ​​​കാ​​​ന്‍ ക​​​ര്‍മ​​ലീ​​​ത്ത സ​​​ന്യാ​​​സി​​​നി​​​മാ​​​രും. ഇ​​​റാ​​​ക്കി​​​ല്‍ ആ ​​രാ​​​ജ്യ​​​ത്തി​​​നു പു​​​റ​​​ത്തു​​​നി​​​ന്നു സേ​​വ​​ന​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​നെ​​​ത്തു​​​ന്ന ആ​​​ദ്യ​​​ത്തെ സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​മാ​​​വു​​​ക​​​യാ​​​ണു കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​ന്‍ ഓ​​​ഫ് മ​​​ദ​​​ര്‍ ഓ​​​ഫ് കാ​​​ര്‍​മ​​​ല്‍ (സി​​​എം​​​സി).

സി​​​എം​​​സി​​​യി​​​ലെ മ​​​ല​​​യാ​​​ളി​​​ക​​​ളാ​​​യ ആ​​​റു സ​​​ന്യാ​​​സി​​​നിമാ​​​രാ​​​ണ് പു​​തു​​ദൗ​​ത്യ​​വു​​മാ​​യി ഇ​​​റാ​​​ക്കി​​​ലെ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. മ​​​ണി​​​പ്പൂ​​​രി സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ മൂ​​​ന്നു സി​​​എം​​​സി സ​​​ന്യാ​​​സി​​​നി​​​മാ​​​രും ഉ​​​ട​​​ന്‍ ഇ​​​റാ​​​ക്കി​​​ലെ​​​ത്തും. പൗ​​​ര​​​സ്ത്യ ക​​​ല്‍​ദാ​​​യ സു​​​റി​​​യാ​​​നി സ​​​ഭ​​​യു​​​ടെ കി​​​ര്‍​കു​​​ക്ക് അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലും സാ​​​മ​​​ന്ത​​​ രൂ​​​പ​​​ത​​​യാ​​​യ സു​​​ലൈ​​​മാ​​​നി​​​യ​​​യി​​​ലു​​​മാ​​​ണ് ഇ​​​വ​​​ര്‍ സേ​​​വ​​​നം ചെ​​​യ്യു​​​ക.

കി​​​ര്‍​കു​​​ക്ക് ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ തോ​​​മ​​​സ് മി​​​ര്‍​ക്കി​​​സ്, സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി വ​​​ഴി ന​​​ട​​​ത്തി​​​യ പ്ര​​​ത്യേ​​​ക ക്ഷ​​​ണം സ്വീ​​​ക​​​രി​​​ച്ച് സി​​​എം​​​സി സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹം പു​​​തി​​​യ ദൗ​​​ത്യം ഏ​​​റ്റെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ബാ​​​ഗ്ദാ​​​ദി​​​ല്‍നി​​​ന്നു 350 കി​​​ലോ​​​മീ​​​റ്റ​​​ര്‍ അ​​ക​​ലെ​​യാ​​​ണു കി​​​ര്‍​കു​​​ക്ക്.

യു​​​ദ്ധ​​​ക്കെ​​​ടു​​​തി​​​ക​​​ളു​​​ടെ ദു​​​ര​​​ന്ത​​​മു​​​ഖ​​​ത്തു​​നി​​​ന്ന് ഇ​​​നി​​​യും ക​​​ര​​​ക​​​യ​​​റി​​​യി​​​ട്ടി​​​ല്ലാ​​​ത്ത ഇ​​​റാ​​​ക്കി​​​ലെ ജ​​​ന​​​ത​​​യ്ക്ക് ജാ​​​തി- മ​​​ത ഭേ​​​ദ​​​മെ​​​ന്യേ​ അ​​​റി​​​വി​​​ന്‍റെ​​​യും ആ​​​തു​​​ര​​​സേ​​​വ​​​ന​​​ത്തി​​​ന്‍റെ​​​യും വ​​​ഴി​​​ക​​​ളി​​​ലൂ​​​ടെ, സ്നേ​​​ഹ​​​ത്തി​​​ന്‍റെ വെ​​​ളി​​​ച്ച​​​മാ​​​വു​​​ക​​​യാ​​​ണു പു​​​തി​​​യ ദൗ​​​ത്യ​​​ത്തി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മാ​​​ക്കു​​​ന്ന​​​തെ​​​ന്നു സി​​​എം​​​സി മ​​​ദ​​​ര്‍ ജ​​​ന​​​റ​​​ല്‍ സി​​​സ്റ്റ​​​ര്‍ സി​​​ബി പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ സി​​​എം​​​സി പ്രോ​​​വി​​​ന്‍​സു​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള സി​​​സ്റ്റ​​​ര്‍ റോ​​​സ്മേ​​​രി (ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട), സി​​​സ്റ്റ​​​ര്‍ ദീ​​​പ ഗ്രെ​​​യ്സ് (അ​​​ങ്ക​​​മാ​​​ലി), സി​​​സ്റ്റ​​​ര്‍ അ​​​ന്ന (എ​​​റ​​​ണാ​​​കു​​​ളം), സി​​​സ്റ്റ​​​ര്‍ ടെ​​​സ് മ​​​രി​​​യ (കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി), സി​​​സ്റ്റ​​​ര്‍ വി​​​ന​​​യ (ഡെ​​​റാ​​​ഡൂ​​​ണ്‍), സി​​​സ്റ്റ​​​ര്‍ ആ​​​ന്‍​സി​​​ല (ച​​​ങ്ങ​​​നാ​​​ശേ​​​രി) എ​​​ന്നി​​​വ​​​രാ​​​ണ് ഇ​​​റ​​​ക്കി​​​ല്‍ സേ​​​വ​​​നം തു​​​ട​​​ങ്ങി​​​യ​​​ത്. മ​​​ണി​​​പ്പൂ​​​രി​​​ല്‍നി​​​ന്നു​​​ള്ള സി​​​സ്റ്റ​​​ര്‍ കാ​​​ര്‍​മ​​​ലും സി​​​സ്റ്റ​​​ര്‍ സി​​​സി​​​ലി​​​യും അ​​​ടു​​​ത്ത മാ​​​സം ഒ​​​പ്പം ചേ​​​രും.

കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സം, യു​​​ദ്ധ​​​ക്കെ​​​ടു​​​തി​​​യി​​​ല്‍ മ​​​ക്ക​​​ള്‍ ഉ​​​പേ​​​ക്ഷി​​​ച്ച നി​​​രാ​​​ലം​​​ബ​​​രാ​​​യ ആ​​ൾ​​സ്ഹൈ​​മേ​​​ഴ്സ് രോ​​​ഗി​​​ക​​​ളു​​​ടെ​​​യും യു​​​വ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും സം​​​ര​​​ക്ഷ​​​ണം എ​​​ന്നി​​​വ​​​യാ​​​ണ് ത​​​ങ്ങ​​​ളു​​​ടെ പ്ര​​​ധാ​​​ന പ്ര​​​വ​​​ര്‍​ത്ത​​​ന​​​മേ​​​ഖ​​​ല​​​യെ​​​ന്ന് ഇ​​​റാ​​​ക്കി​​​ലു​​​ള്ള സി​​​സ്റ്റ​​​ര്‍ ദീ​​​പ ഗ്രെ​​​യ്സ് പ​​​റ​​​ഞ്ഞു. പു​​​തുതാ​​​യി ആ​​​രം​​​ഭി​​​ക്കു​​​ന്ന കി​​​ര്‍​കു​​​ക്കി​​​ലെ സി​​​ബി​​​എ​​​സ്ഇ സി​​​ല​​​ബ​​​സി​​​ലു​​​ള്ള സ്‌​​​കൂ​​​ള്‍, സു​​​ലൈ​​​മാ​​​നി​​​യ​​​യി​​​ലെ ചാ​​​രി​​​റ്റി ഹോം ​​​എ​​​ന്നി​​​വ​​​യ്ക്കു സ​​​ന്യാ​​​സി​​​നി​​​മാ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്‍​കും. ഭ​​​വ​​​ന​​​സ​​​ന്ദ​​​ര്‍​ശ​​​നം ഉ​​​ള്‍​പ്പെ​​​ടെ അ​​​നു​​​ബ​​​ന്ധ സേ​​വ​​ന​​ങ്ങ​​ളും ഒ​​​പ്പ​​​മു​​​ണ്ടാ​​​കും.

ഇ​​​റാ​​​ക്കി​​​ലെ സം​​​സാ​​​ര​​ഭാ​​​ഷ​​​യാ​​​യ അ​​​റ​​​ബി​​​യോ​​​ടൊ​​​പ്പം സു​​​റി​​​യാ​​​നി, ക​​​ല്‍​ദാ​​​യ, ഭാ​​​ഷ​​​ക​​​ളി​​​ലും പ്രാ​​​വീ​​​ണ്യം നേ​​​ടാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളി​​​ലാ​​​ണു സ​​​ന്യാ​​​സി​​​നിമാ​​​ര്‍. ഡൊ​​​മി​​​നി​​​ക്ക​​​ന്‍ സ​​​ന്യാ​​​സി​​​നി​​​ക​​​ള്‍ ഉ​​​ള്‍​പ്പ​​​ടെ​​​യു​​​ള്ള ത​​​ദ്ദേ​​​ശീ​​​യ​​​രാ​​​യ മി​​​ഷ​​​ണ​​​റി​​​മാ​​​ര്‍ ഇ​​​റാ​​​ക്കി​​​ല്‍ സേ​​​വ​​​നം ചെ​​​യ്യു​​​ന്നു​​​ണ്ട്. സി​​​എം​​​ഐ​​​യു​​​ടെ ര​​​ണ്ടു പേ​​​ര്‍ ഉ​​​ള്‍​പ്പെ​​​ടെ ഇ​​​ന്ത്യ​​​യി​​​ല്‍നി​​​ന്നു​​​ള്ള വൈ​​​ദി​​​ക​​​ര്‍ ഇ​​​വി​​​ടെ മി​​​ഷ​​​ന്‍ രം​​​ഗ​​​ത്തു​​​ണ്ട്.

6500ഓ​​​ളം അം​​​ഗ​​​ങ്ങ​​​ളു​​​ള്ള സി​​​എം​​​സി സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ലെ ഇ​​​രു​​​ന്നൂ​​​റി​​​ല​​​ധി​​​കം പേ​​​ര്‍ ഇ​​​ന്ത്യ​​​ക്കു പു​​​റ​​​ത്തു സേ​​​വ​​​നം ചെ​​​യ്യു​​​ന്നു​​​ണ്ട്. ആ​​​റ് ആ​​​ഫ്രി​​​ക്ക​​​ന്‍ രാ​​​ജ്യ​​​ങ്ങ​​​ള്‍, പെ​​​റു, ഇം​​​ഗ്ല​​​ണ്ട്, ഇ​​​റ്റ​​​ലി, ജ​​​ര്‍​മ​​​നി, യു​​​എ​​​സ്എ, കാ​​​ന​​​ഡ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​വ​​​ര്‍ സേ​​വ​​നം ചെ​​യ്യു​​ന്ന​​ത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles