ഷിക്കാഗോ രൂപതയുടെ ചരിത്രഗ്രന്ഥം പ്രകാശനം ചെയ്തു
കൊച്ചി: ഷിക്കാഗോ രൂപതയുടെ സ്ഥാപനത്തിനു മുന്പുള്ള ഇടവക കമ്യൂണിറ്റിയുടെ ചരിത്രഗ്രന്ഥം പ്രകാശനം ചെയ്തു. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന ചടങ്ങിൽ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോയ്ക്കു നല്കിയാണ് പ്രകാശനം ചെയ്തത്. ബിഷപ് മാർ ജേക്കബ് അങ്ങാടിയത്ത്, ബിഷപ് മാർ ജോയി ആലപ്പാട്ട് , ബിഷപ് മാർ ആന്റണി കരിയിൽ, റവ.ഡോ. ജോർജ് മഠത്തിപ്പറന്പിൽ, റവ.ഡോ. ആന്റണി കൊള്ളന്നൂർ തുടങ്ങിയവർ സംബന്ധിച്ചു. ചിക്കാഗോയിലെ സീറോ മലബാർ കമ്യൂണിറ്റിയുടെ വളർച്ചയും അംഗങ്ങളുടെ സഹായവും ത്യാഗവുമാണ് ഈ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.