ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പ്ര​ഥ​മ ആ​ഗോ​ള സം​ഗ​മ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

കൊ​​​ച്ചി: ദു​​​ബാ​​​യി​​ൽ സെ​​​പ്റ്റം​​​ബ​​​ര്‍ 30 മു​​​ത​​​ല്‍ ഒ​​​ക്ടോ​​​ബ​​​ര്‍ ര​​​ണ്ടു വ​​​രെ ന​​ട​​ക്കു​​ന്ന ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സി​​ന്‍റെ പ്ര​​​ഥ​​​മ ആ​​​ഗോ​​​ള സം​​​ഗ​​​മ​​​ത്തി​​​ന്‍റെ ലോ​​​ഗോ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യി​​​ലെ 34 രൂ​​​പ​​​ത​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള അ​​​ല്മാ​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ സം​​ഗ​​മ​​ത്തി​​ൽ പ​​​ങ്കെ​​​ടു​​​ക്കും. പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി ലോ​​ഗോ പ്ര​​​കാ​​​ശ​​​നം നി​​​ര്‍​വ​​​ഹി​​​ച്ചു.

സ​​​ഭ​​​യു​​​ടെ വ​​​ള​​​ര്‍​ച്ച​​​യി​​​ല്‍ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് വ​​​ഹി​​​ക്കു​​​ന്ന പ​​​ങ്ക് സ്തു​​​ത്യ​​​ര്‍​ഹ​​​മാ​​​ണെ​​​ന്നു ക​​ർ​​ദി​​നാ​​ൾ പ​​​റ​​​ഞ്ഞു. ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സി​​ന്‍റെ ആ​​​ഗോ​​​ള സം​​​ഗ​​​മം സ​​ഭ​​യ്​​​ക്കും സ​​​മു​​​ദാ​​​യ​​​ത്തി​​​നും പു​​​ത്ത​​​ന്‍ ഉ​​​ണ​​​ര്‍വും പു​​​തു​​​ജീ​​​വ​​​നും ന​​​ല്‍​കും. ലോ​​​ക​​​ത്തി​​ന്‍റെ നാ​​​നാ​​​ഭാ​​​ഗ​​​ത്തു​​നി​​​ന്നു സ​​​മു​​​ദാ​​​യ​​നേ​​​താ​​​ക്ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍​ക്കൊ​​​പ്പം സ​​​ഭാ​​പി​​​താ​​​ക്ക​​​ന്മാ​​​രും ​സം​​​ഗ​​​മ​​​ത്തി​​​ല്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കും. കാ​​​ര്‍​ഷി​​​ക മേ​​​ഖ​​​ല​​​യെ ഉ​​​ദ്ധ​​​രി​​​ക്കാ​​​നു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ക​​​ര്‍​മ​​പ​​​ദ്ധ​​​തി​​​ക​​​ള്‍​ക്കു സം​​​ഗ​​​മം ഇ​​​ട​​​വ​​​രു​​​ത്തു​​​മെ​​​ന്നും ക​​​ര്‍​ദി​​​നാ​​​ള്‍ പ്ര​​​ത്യാ​​​ശ പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ ആ​​​ഗോ​​​ള ത​​​ല​​​ത്തി​​​ല്‍ വ​​​ള​​​രു​​​ന്ന​​​തി​​​നോ​​​ടൊ​​​പ്പം സ​​​ഭ​​​യു​​​ടെ ഒ​​​ദ്യോ​​​ഗി​​​ക അ​​​ല്‍​മാ​​​യ പ്ര​​​സ്ഥാ​​​ന​​​മാ​​​യ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സും ആ​​​ഗോ​​​ള​​ത​​​ല​​​ത്തി​​​ല്‍ വ​​​ള​​​രു​​​ന്ന​​​തി​​​നു സം​​ഗ​​മം ഉ​​​പ​​​ക​​​രി​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ ബി​​​ഷ​​​പ് ലെ​​​ഗേ​​​റ്റ് മാ​​​ര്‍ റെ​​​മീജി​​​യോസ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ല്‍ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി സം​​ഗ​​മ​​ത്തി​​ന്‍റെ മു​​​ഖ്യ​​ര​​​ക്ഷാ​​​ധി​​​കാ​​​രി​​​യും മാ​​​ര്‍ റെ​​​മീ​​​ജി​​​യോസ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​ൽ, ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജി​​​യോ ക​​​ട​​​വി എ​​ന്നി​​വ​​ർ ര​​​ക്ഷാ​​​ധി​​​കാ​​​രി​​​ക​​​ളു​​മാ​​ണ്. പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ.​ ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം ചെ​​​യ​​​ര്‍​മാ​​​നാ​​​യും ഗ്ലോ​​​ബ​​​ല്‍ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ടോ​​​ണി പു​​​ഞ്ച​​​ക്കു​​​ന്നേ​​​ല്‍, ഡോ. ​​​മോ​​​ഹ​​​ന്‍ തോ​​​മ​​​സ്, ബെ​​​ന്നി മാ​​​ത്യു, ഡേ​​​വീ​​​സ് എ​​​ട​​​ക്ക​​​ള​​​ത്തൂ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍​മാ​​​രു​​​മാ​​​യി വി​​​വി​​​ധ ക​​​മ്മ​​​റ്റി​​​ക​​​ള്‍​ക്കും രൂ​​​പം ന​​​ല്‍​കി. യു​​​എ​​​യി​​​ലേ​​​യും വി​​​വി​​​ധ ഗ​​​ള്‍​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​യും എ​​​സ്എം​​​സി​​​എ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ സ​​​മ്മേ​​​ളന​​​ത്തി​​​നു നേ​​​ത​​​ത്വം ന​​​ല്‍​കും.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles