ഓരോ ഞായറാഴ്ച ആചാരണവും നമ്മെ നിത്യജീവനിലേക്കു അടുപ്പിക്കുന്നു: മാർ ജോസഫ് സ്രാമ്പിക്കൽ;

ബ്രിസ്റ്റോൾ-കാർഡിഫ് അഭിഷേകാഗ്നിയിൽ ആയിരങ്ങൾ പങ്കെടുത്തു

ചെൽട്ടൻഹാം: ദൈവാനുഭവത്തിന്റെ അഭിഷേകമഴയിൽ മുങ്ങിനിവർന്നു ബ്രിസ്റ്റോൾ-കാർഡിഫ് റീജിയണിലെ അഭിഷേകാഗ്നി ഏകദിന കൺവെൻഷൻ സ്വർഗീയമായി. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും വിഖ്യാത വചന പ്രഘോഷകൻ റെവ. ഫാ. സേവ്യർ ഖാൻ വട്ടായിലും നേതൃത്വം നൽകിയ കൺവെൻഷൻ ആയിരങ്ങൾക്ക് ആത്‌മീയ ഉണർവ് സമ്മാനിച്ചു. റീജിയണൽ കോ ഓർഡിനേറ്റർ റെവ. ഫാ. പോൾ വെട്ടിക്കാട്ടിന്റെ നേതൃത്വത്തിലായിരുന്നു കൺവെൻഷന്റെ ഒരുക്കങ്ങൾ നടന്നത്.

ഓരോ ഞായറാഴ്ച ആചാരണവും നമ്മെ നിത്യജീവനിലേക്കു അടുപ്പിക്കുന്നുവെന്നു ദിവ്യബലിയർപ്പിച്ചു വചന സന്ദേശം നൽകിയ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. ഓരോ വി. കുർബാനയിലും വി. ഗ്രന്ഥം ഗ്രഹിക്കുവാൻ തക്കവണ്ണം കർത്താവ് മനസ്സ് തുറക്കുവാൻ ഓരോരുത്തരും പ്രാർത്ഥിക്കണം. ഈശോയുടെ സ്വരം കേൾക്കുകയും അതിനനുസരിച്ചു ജീവിക്കുകയും ചെയ്യുന്നവർക്കാണ് നിത്യജീവൻ ലഭിക്കുന്നത്. പരി. അമ്മയെപ്പോലെ ‘ഇതാ കർത്താവിന്റെ ദാസി’ എന്ന് പറയുന്നവരാണ് സ്വർഗീയ ജറുസലേമിൽ പ്രവേശിക്കുന്നതെന്നും മാർ സ്രാമ്പിക്കൽ കൂട്ടിച്ചേർത്തു.

തന്നെ ഭയപ്പെടുകയും തന്റെ കാരുണ്യത്തിൽ പ്രത്യാശ വയ്ക്കുകയും ചെയ്യുന്നവരെയാണ് വാർത്താവ് കടാക്ഷിക്കുന്നതെന്നു മുഖ്യവചന പ്രഭാഷണം നടത്തിയ ഫാ. സേവ്യർ ഖാൻ വട്ടായിൽ പറഞ്ഞു. കുടുംബം വളരെയേറെ ബന്ധങ്ങളുടെ സ്ഥലമാണ്. ആ ബന്ധങ്ങളെ സ്നേഹത്തിലൂടെയും പ്രാർത്ഥനയിലൂടെയും പരിപോഷിപ്പിക്കുകയും ചെയ്യണമെന്ന് ഫാ. വട്ടായിൽ ഓർമ്മിപ്പിച്ചു.

അഭിഷേകാഗ്നി ഏകദിന കൺവെൻഷൻ നവമ്പർ 3 നു മാഞ്ചസ്റ്റർ ബൗളേഴ്‌സ് എക്സിബിഷൻ സെന്ററിലും നവമ്പർ 4 നു ലണ്ടൻ ക്രൈസ്റ്റ് ചർച് അവന്യൂവിലുള്ള ഹാരോ ലെഷർ സെന്ററിലും വച്ചാണ് നടത്തപ്പെടുന്നത്. മാഞ്ചസ്റ്ററിൽ റെവ. ഫാ. സജിമോൻ മലയിൽപുത്തന്പുരയിലും ലണ്ടനിൽ റെവ. ഫാ. ജോസ് അന്ത്യംകുളവും ഒരുക്കങ്ങൾക്ക് നേതൃത്വം നൽകും. എല്ലാ വിശ്വാസികളെയും ഈ അനുഗ്രഹ ദിവസങ്ങളിലേക്ക് യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു.

ഫാ. ബിജു കുന്നക്കാട്ട്

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles