കത്തോലിക്കാ ഉപവിപ്രവര്‍ത്തനങ്ങള്‍ക്ക് ആമസോണ്‍ സ്ഥാപകരുടെ ഉപഹാരം

വാഷിംങ്ടണ്‍: ആഗോള ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് ശൃംഖലയായ ആമസോണിന്റെ സ്ഥപകരായ ജെഫ്, മക്കെന്‍സി ബെസോസ് എന്നിവര്‍ ചേര്‍ന്ന് നല്‍കുന്ന 15 മില്യന്‍ യുഎസ് ഡോളര്‍ സമ്മാനത്തിന് കത്തോലിക്കാ സംഘടനകള്‍ തെരഞ്ഞെടുക്കപ്പെട്ടു.
കാത്തലിക് ചാരിറ്റീസ് ഓഫ് ദ ആര്‍ച്ച്ഡയസീസ് ഓഫ് ന്യൂ ഓര്‍ലീന്‍സ്, കാത്തലിക്ക് ചാരിറ്റീസ് ഓഫ് ദ ആര്‍ച്ചഡയസീസ് ഓഫ് മിയാമി, കാത്തലീക് കമ്മ്യൂണിറ്റി സര്‍വീസസ് ഓഫ് വെസ്റ്റണ്‍ വാഷിംങ്ടണ്‍ എന്നീ സംഘടനകളാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.