വില്‍ട്ടന്‍ ഗ്രിഗറി അടുത്ത വാഷിംഗ്ടന്‍ ആര്‍ച്ച്ബിഷപ്പ്

വാഷിംഗ്ടന്‍: വാഷിംഗ്ടന്‍ അതിരൂപതയുടെ അടുത്ത ആര്‍ച്ച്ബിഷപ്പായി ഫ്രാന്‍സിസ് പാപ്പാ വില്‍ട്ടന്‍ ഗ്രിഗറിയെ നാമനിര്‍ദേശം ചെയ്തു. 71 കാരനായ ഗ്രിഗറി ഇപ്പോള്‍ അറ്റ്‌ലാന്റെ രൂപതയുടെ ആര്‍ച്ച്ബിഷപ്പാണ്.
ഗ്രഗറി ആരോഹണം ചെയ്യുമ്പോള്‍ അത് ചരിത്രസംഭവമാകും. വാഷിംഗ്ടന്‍ രൂപതയുടെ ആര്‍ച്ച്ബിഷപ്പാകുന്ന ആദ്യത്തെ കറുത്തവര്‍ഗക്കാരന്‍ ബിഷപ്പാകും വില്‍ട്ടന്‍ ഗ്രിഗറി. നിലവിലെ വാഷിംഗ്ടന്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദനാള്‍ ഡോണാള്‍ഡ് വൂള്‍ താല്ക്കാലിക ആര്‍ച്ച്ബിഷപ്പ് സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.
യുഎസിലെ ഏറ്റവും സ്വാധീനമുള്ള മതവ്യക്തിത്വങ്ങളിലൊരാളാണ് വാഷിംഗ്ടന്‍ ആര്‍ച്ച്ബിഷപ്പ്. അവസാനമായി ഈ സ്ഥാനം അലങ്കരിച്ച അഞ്ചു പേരും കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടിട്ടുണ്ട്.
2001 മുതല്‍ 2004 വരെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്‌സിന്റെ പ്രസിഡന്റായി സേവനം ചെയ്തിട്ടുള്ള വ്യക്തിയാണ് വില്‍ട്ടന്‍ ഗ്രിഗറി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles