പരിശുദ്ധാത്മാവിനെ ദൈവത്തിന്റെ വിരല്‍ എന്നു വിശേഷിപ്പിക്കുന്നത് എന്തു കൊണ്ട്?

യേശു ഒരു ഊാമനില്‍ നിന്ന് പിശാചിനെ പുറത്താക്കിയതിനേപ്പറ്റിയുള്ള ജനങ്ങളുടെ പ്രതികരണം വ്യത്യസ്തങ്ങളായിരുന്നു. അപ്പോള്‍ അവിടുന്ന് താവ രോടു പറഞ്ഞു: ‘ദൈവത്തിന്റെ വിരല്‍’ കൊണ്ടാണ് ഞാന്‍ പിശാചുക്കളെ പുറത്താക്കുന്നതെങ്കില്‍ ദൈവരാജ്യം നിങ്ങളുടെയിടയില്‍ വന്നു കഴിഞ്ഞു (ലൂക്ക 11. 20). പഴയ നിയമത്തില്‍ വം മോശയ്ക്ക് നല്‍കിയ നിയമങ്ങള്‍, തന്റെ വിരല്‍ കൊണ്ടെഴുതിയ രണ്ട് കല്പലകകളില്‍ ( പുറ 31.18 ) ആയിരുന്നെന്ന് പുറപ്പാട് പുസ്തകത്തില്‍ പറയുന്നുണ്ട്.

പുതിയ നിയമത്തിലാകട്ടെ , കോറിന്തോസുകാര്‍ക്കുള്ള ലേഖനത്തില്‍ വിശുദ്ധ പൗലോസ് , ‘മഷി കൊണ്ടല്ല . ജീവിക്കുന്ന ദൈവത്തിന്റെ ആവ് കൊണ്ട് കല്പലകകളിലല്ല . മനുഷ്യരുടെ ഹൃദയ ഫലകങ്ങളില്‍ ഞങ്ങളുടെ ശുശ്രൂഷ വഴി എഴുതപ്പെട്ട ക്രിസ്തുവിന്റെ ലിഖിതമാണ് നിങ്ങള്‍ (2 കോറി 3 : 3) എന്ന് അവരെ അനുസ്മരിപ്പിക്കുന്നു .

സ്രഷ്ടാവായ പരിശുദ്ധാത്മാവേ എഴുന്നള്ളി വരണമേ’ ( Veni Creator Spiritus ) എന്ന ലോകപ്രശസ്തമായ ഗീതത്തില്‍ ദൈവപിതാവിന്റെ വലതു കൈയുടെ വിരലാണ് പരിശുദ്ധാത്മാവ് എന്ന സൂചനയുണ്ട്. ‘ ഈ പ്രതീകമാണ് വത്തിക്കാനിലെ സിസ്‌റ്റൈന്‍ ചാപ്പലിലുള്ള മനോഹരമായ സൃഷ്ടിയുടെ ചിത്രത്തില്‍ ദൈവം ആദ്യമനുഷ്യനായ ആദത്തെ തന്റെ വലതുകയ്യിലെ ചുണ്ടു വിരല്‍ കൊണ്ട് സ്പര്‍ശിക്കുന്നതായി ചിത്രീകരിക്കാന്‍ മൈക്കലാഞ്ചലോയെ പ്രേരിപ്പിച്ചത്. അതുവഴി ആദത്തിന് ദൈവം ജീവന്‍ പകരുന്നതായി കലാ കാരന്‍ അവതരിപ്പിക്കുന്നു .


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles