മറിയം മാനവ രക്ഷാമാര്‍ഗ്ഗം

മെയ് മാസ റാണി
മരിയ വിചാരങ്ങള്‍ – Day 29
മനുജൻ്റെ മുന്നിൽ കുനിയാതെ ദൈവതിരുമുമ്പിൽ തലചായ്ച്ച പുണ്യവതി.
അവളെങ്ങനെയാണ് കൃപ നിറഞ്ഞവളായത്…? അവൾ ദൈവത്തെ ജീവനുതുല്യം സ്നേഹിക്കുകയും ദൈവ ത്തിനുവേണ്ടി നിലകൊള്ളുകയും ചെയ്‌തു.
അവൾ മനുഷ്യരുടെ പ്രീതി സമ്പാദിക്കാനുള്ള ത്രതപ്പാടിൽ ഒരിക്കലും മുഴുകിയിരുന്നില്ല. അങ്ങനെയൊരു വിചാരം അവളിൽ ഉണ്ടായിരുന്നെങ്കിൽ ആ ദിവ്യഗർഭത്തിനു അവൾ സമ്മതം മൂളുമായിരുന്നില്ല. ആർക്കാണ് അത്തരം ഒരു നിലപാട് സൂക്ഷിക്കാനാകുക.
ദൈവത്തിനു വേണ്ടി നിലകൊള്ളാനും അവനു വേണ്ടി മരിക്കാനും തയ്യാറാണോ എന്നാണ് അവൾ നിരന്തരം മക്കളായ നമ്മോടാരായുന്നത്.അതിനു വിശ്വസ്തതയോടെ ഉത്തരം നൽകുന്നവരെയെല്ലാം അവൾ വഴി ദൈവം വാനോളം ഉയർത്തിയിട്ടുണ്ട്.
തന്നിൽ വിശ്വസിക്കുന്നവരെ കൈവിടാത്ത ആ ദൈവത്തിൽ ആശ്രയിച്ച് ജീവിച്ചു തുടങ്ങുക എന്നത് മാത്രമാണ് നമ്മുടെ മോക്ഷമാർഗ്ഗം. ഈ തിരിച്ചറിവ് നഷ്ടപ്പെടുമ്പോഴാണ് അപകടം തല പൊക്കുന്നതും നാം വഴുതി വീഴുന്നതും.
~ Jincy Santhosh ~
“ശ്വസനം ശരീരത്തിന്റെ ജീവന്റെ അടയാളം ആകുന്നതുപോലെ ഓ കന്യകേ, അങ്ങയുടെ പരിശുദ്ധമായ നാമം തുടർച്ചയായി ഉരുവിടുന്നത് നിന്റെ ദാസർക്ക് ജീവന്റെയും ശക്തിയുടെയും അടയാളം മാത്രമല്ല, ഇവ രണ്ടും നേടിയെടുക്കുകയും ചെയ്യുന്നു.”
( വിശുദ്ധ ജെർമ്മാനൂസ് )
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.