മറിയം മാതൃത്വത്തിന്റെ മഹനീയ മാതൃക

മെയ് മാസ റാണി
മരിയ വിചാരങ്ങള്‍ – Day 17
അന്ന് മർക്കോസിന്റെ മാളികയിൽ തന്റെ അന്ത്യത്താഴ വിരുന്നിന് ക്ഷണിക്കപ്പെട്ട പ്രിയ ശിഷ്യരുടെ മധ്യത്തിൽ വച്ച് യേശു അപ്പമെടുത്ത് വാഴ്ത്തി അവർക്കു നല്കുകയും തന്റെ ശരീരമായി അത് സ്വീകരിക്കാൻ അവരോട് കല്പിക്കുകയും പാനപാത്രത്തിലെ വീഞ്ഞ് തന്റെ തിരുരക്തമായി അവർക്ക് പാനം ചെയ്യുവാൻ പകരുകയും ചെയ്യുമ്പോൾ, ഒരു അമ്മ തന്റെ കുഞ്ഞിനു വേണ്ടി തന്റെ ശരീരത്തെയും രക്തത്തെയും ഗർഭപാത്രം മുതൽ ഊറ്റി നല്കുന്ന…., നൊന്തു കൊടുക്കുന്ന മാതൃത്വത്തിന്റെ മഹത്തായ ദാനത്തിന്റെ മാതൃകയാണ് കാട്ടിത്തന്നത്.
അപ്പത്തെയും വീഞ്ഞിനെയും തന്റെ ശിഷ്യർക്കു നല്കുമ്പോൾ തന്റെ സഭയുടെ വളർച്ചയ്ക്ക് ആവശ്യമായ ജീവന്റെ പോഷണങ്ങളെ തന്റെ ശരീര രക്തങ്ങളായി അവർക്കു നല്കപ്പെട്ടു. ഇത് അമ്മ മറിയത്തിൽ നിന്നും ഉൾക്കൊണ്ട മഹാ സ്നേത്തിന്റെയും ദാനത്തിന്റെയും മാതൃകയിൽ നിന്നാണ്.
~ Jincy Santhosh ~
” ക്രിസ്തുവിനെ വളർത്തിയ അമ്മയ്ക്കു മാത്രമേ ക്രിസ്ത്യാനിയെയും വളർത്താൻ സാധിക്കൂ”
(ഫുൾട്ടെൺ ജെ ഷീൻ)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.