മറിയം ഉത്തമ ഭാര്യ

മെയ് മാസ റാണി
മരിയ വിചാരങ്ങള്‍ – Day 10
മറിയം പൂർണ്ണ ഗർഭിണിയായിരിക്കുമ്പോഴാണ് കടിഞ്ഞൂൽ ഗർഭത്തിന്റെ ബുദ്ധിമുട്ടുകളൊന്നും വകവയ്ക്കാതെ നസ്രത്തിൽ നിന്ന് കിലോമീറ്ററുകൾ ദൈർഘ്യമുള്ള ബേത് ല ഹേമിലേയ്ക്ക് കഴുതപ്പുറത്തേറിയും കാൽനടയായും, ഭർത്താവായ ജോസഫിനൊപ്പം യാത്ര ചെയ്തത്.
പാതിരാവിനോട് അടുത്ത സമയം പ്രസവവേദന അസഹനീയമായപ്പോൾ കുഞ്ഞിനു ജന്മം നൽകുവാൻ ആവശ്യമായ വിശ്രമസ്ഥലം തരപ്പെടുത്താൻ കഴിയാതെ തങ്ങൾക്കു മുന്നിൽ കൊട്ടിയടക്കപ്പ വാതിലുകളിൽ നിന്ന് ആ കാലിത്തൊഴുത്തിലേയ്ക്ക് ജോസഫ് അവളെ കൂട്ടി കൊണ്ടുപോകുമ്പോൾ ഒരു സാധാരണ സ്ത്രീയുടെ പരിദേവനങ്ങൾ ഒന്നും മറിയത്തിൽ നിന്നുണ്ടായില്ല
ജോസഫിന്റെ കഴിവുകേടിനെ പഴിക്കാതെ, അവന്റെ നിസ്സഹായതയെ പൂർണമായി മനസിലാക്കി ദുർഗന്ധം പരക്കുന്ന ത്ത കാലിത്തൊഴുത്തിൽ മറിയത്തിന്റെ ഹൃദയത്തിൽ നിന്നും ഊറി വന്ന സുഗന്ധം പരത്തി കൊണ്ട് അവൾ ലോക രക്ഷകന് ജന്മം നൽകി.
കന്യകയും മാതാവുമായ പരിശുദ്ധ മറിയമേ,
കന്യകാത്വത്തിന്റെയും ആത്മീയ മാതൃത്വത്തിന്റെയും ഉയരങ്ങളിലെക്ക് അവിടുന്ന് ഞങ്ങളെ കൈപിടിച്ചുയർത്തണമേ!
~ Jincy Santhosh ~
“മഹത്വപൂർണയായ കന്യകേ, സ്വർണ്ണം കൊണ്ടല്ല, വിശുദ്ധികൊണ്ട് പൊതിയ പ്പെട്ടവളേ, നീ വാഗ്ദാന പേടകത്തെക്കാൾ ശ്രേഷ്ഠയാകുന്നു. സ്വർഗീയ മന്നയായ യേശുവിന്റെ ശരീര രക്തങ്ങൾ സൂക്ഷിക്കപ്പെട്ട സ്വർണ്ണ പാത്രമാണ് നീ. നിന്നിലല്ലേ ദൈവം വന്നു നിറഞ്ഞത്.”
(അലക്സാൺഡ്രിയായിലെ അത്തനേഷ്യസ്
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.