2022 ലെ ലോകയുവജനദിനത്തിലെ മരിയന്‍ പ്രമേയം പ്രഖ്യാപിച്ചു

വത്തിക്കാന്‍ സിറ്റി: 2022 ല്‍ പോര്‍ച്ചുഗലിലെ ലിസ്ബണില്‍ വച്ചു നടക്കുന്ന ലോക യുവജന ദിനത്തിലെ പ്രമേയം ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ചു: മറിയം എഴുന്നേറ്റ് തിടുക്കത്തില്‍ യാത്ര പുറപ്പെട്ടുന്ന എന്നതാണ് പ്രമേയം.

ദൈവം നമുക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്ന പാതയില്‍ സഞ്ചരിക്കാന്‍ അമാന്തിക്കേണ്ട. നമ്മെ വിളിക്കുന്ന ദൈവസ്വരത്തിന് നേരെ കാത് അടച്ചു കളയരുത്. മറിയത്തെ പോലെ, മറിയത്തോട് ഐക്യപ്പെട്ട്, നാം മറ്റുള്ളവര്‍ക്ക് സന്തോഷവും സ്‌നേഹവും എത്തിച്ചു കൊടുക്കണം, പാപ്പാ ഇന്റര്‍നാഷനല്‍ യൂത്ത് ഫോറത്തോട് പറഞ്ഞു.

വി. ലൂക്കായുടെ സുവിശേഷത്തില്‍ മറിയം എലിസബത്തിനെ സന്ദര്‍ശിക്കാന്‍ പോകുന്ന സന്ദര്‍ഭത്തില്‍ നിന്ന് എടുത്തിട്ടുള്ളതാണ് 2022 ലെ യുവജന ദിനത്തിലേക്കുള്ള മരിയന്‍ പ്രമേയം.

ഫാത്തിമായില്‍ നിന്ന് 75 മൈലുകള്‍ ദൂരെയായി സ്ഥിതി ചെയ്യുന്ന ലിസ്ബണ്‍ പോര്‍ച്ചുഗലിന്റെ തലസ്ഥാനമാണ്. ഫാത്തിമ ലോകത്തിലെ ഏറ്റവും പ്രസിദ്ധവും ജനകീയവുമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles