ഈശോയുടെ തിരുഹൃദയം

  • വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ കഴിഞ്ഞു എട്ടാം ദിവസം വെള്ളിയാഴ്ചയാണ് ഈശോയുടെ തിരുഹൃദയ തിരുനാള്‍ സഭ ആഘോഷിക്കുന്നത്. ഫ്രാന്‍സില്‍ പാരലെമോണിയായിലെ വിസിറ്റെഷ ന്‍ മഠത്തിലെ ഒരംഗമായിരുന്ന മാര്‍ഗ്ഗരീത്ത മറിയം എന്ന പുണ്യവതിക്ക് ലഭിച്ച വെളിപാടുകളില്‍ നിന്നാണ് ഈശോയുടെ തിരുഹൃദയം വെളിപ്പെട്ടു കിട്ടുന്നത്. ഈശോ തന്റെ ഹൃദയം നെഞ്ചില്‍ വച്ചു കൊണ്ട് ഒരു വിരല്‍ കൊണ്ടു താങ്ങി പിടിച്ചിരിക്കു ന്നതായിട്ടാണ് കാണപ്പെട്ടത്, ഹൃദയത്തിന്റെ ഞെട്ടി ല്‍ ഒരു കുരിശുമുണ്ടായിരുന്നു. അവിടെ നിന്നും സ്‌നേഹാഗ്‌നി ഉയര്‍ന്നു പൊന്തി കുരിശിനെ വിഴുങ്ങാന്‍ ശ്രമിക്കുന്നതായി തോന്നും. ഒരു മുള്‍മുടി ഈശോയുടെ ഹൃദയത്തെ വലയം ചെയ്തിരുന്നു. വിശുദ്ധയുടെ വിവരണം അനുസരിച്ചാണ് ഈശോ യുടെ തിരുഹൃദയം ചിത്രീകരിച്ചിട്ടുള്ളത്. മനുഷ്യ രോടുള്ള സ്‌നേഹത്തിന്റെ പ്രതീകമാണ് ഈശോ യുടെ ഹൃദയം. വിശുദ്ധ മെക്കില്‍ഡസും വിശുദ്ധ ജെര്‍ത്രൂദും തിരുഹൃദയ ഭക്തി അഭ്യസിച്ചിരുന്നു. 1856ല്‍ തിരുഹൃദയ തിരുനാള്‍ സഭയില്‍ സാര്‍വ ത്രികമായി ആഘോഷിച്ചു തുടങ്ങി. ലെയോ 13ാം പാപ്പ മനുഷ്യ വര്‍ഗ്ഗത്തെ മുഴുവനുമായി തിരുഹൃദ യത്തിന് പ്രതിഷ്ഠിക്കുകയും ചെയ്തു.
  • ഈശോയുടെ വെളിപാടുകളില്‍ വിശുദ്ധ മാര്‍ ഗരീത്തയ്ക്ക് 12 വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു.
    1. അവരുടെ ജീവിതത്തിനു ആവശ്യമായ അനു ഗ്രഹങ്ങള്‍ ഞാന്‍ നല്‍കും.
    2. അവരുടെ കുടുംബങ്ങളില്‍ ഞാന്‍ സമാധാനം പുലര്‍ത്തും.
    3. അവരുടെ ക്ലേശങ്ങളില്‍ എല്ലാം ഞാന്‍ അവരെ ആശ്വസിപ്പിക്കും.
    4. ജീവിതത്തില്‍ വിശിഷ്യ അവരുടെ മരണ നേര ത്തും ഞാന്‍ അവരുടെ അഭയമായിരിക്കും.
    5. അവരുടെ എല്ലാ പരിശ്രമങ്ങളെയും സമൃദ്ധമാ യി ഞാന്‍ അനുഗ്രഹിക്കും.
    6. പാപികള്‍ എന്റെ ഹൃദയത്തില്‍ കാരുണ്യ ത്തിന്റെ അതിരറ്റ ഒരു സമുദ്രത്തെ ദര്‍ശിക്കും.
    7. മന്ദ ഭക്തര്‍ തീക്ഷ്ണത ഉള്ളവരാകും.
    8. എന്റെ ഹൃദയത്തിന്റെ ചിത്രം വച്ച് വണങ്ങുന്ന ഭവനങ്ങളെ ഞാന്‍ ആശീര്‍വദിക്കും.
    9. കഠിന ഹൃദയങ്ങളെ സ്പര്‍ശിക്കാനുള്ള ശക്തി ഞാന്‍ പുരോഹിതര്‍ക്ക് നല്‍കും.
    10. ഈ ഭക്തി പ്രചരിപ്പിക്കുന്നവരുടെ പേരുകള്‍ എന്റെ ഹൃദയത്തില്‍ എഴുതപ്പെടും.
    11. തീക്ഷ്ണത ഉള്ള ആത്മാക്കള്‍ അതിവേഗം പരിപൂര്‍ണ്ണതയിലേക്ക് നീങ്ങി കൊണ്ടിരിക്കും.
    12. ഒമ്പത് മാസാദ്യ വെള്ളി ആഴ്ച എന്റെ ഹൃദയ ത്തിന്റെ സ്തുതിക്കായി മുടങ്ങാതെ വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവര്‍ അത്യാവശ്യമായ കൂദാശകള്‍ സ്വീകരിക്കാതെ മരിക്കുകയില്ല.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles