നമ്മുടെ നാവുകള്‍ ആത്മാവിനെ ചൊരിയട്ടെ (നോമ്പ്കാല ചിന്ത)

നിങ്ങളോടു ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്‌മാവും ജീവനുമാണ്‌. (യോഹന്നാന്‍ 6 : 63)

നാവ് അനുഗ്രഹിക്കാനും ശപിക്കുവാനും ഉപയോഗിക്കപെടുന്ന അവയവം ആണല്ലോ. ഈശോ പറയുന്നു അവിടുന്ന് പറഞ്ഞ വാക്കുകൾ ആത്മാവും ജീവനുമാണെന്ന്. വിശുദ്ധ ഗ്രന്ഥത്തിൽ പല ഭാഗത്തും ഉച്ചരിക്കപ്പെട്ട വാക്കിനാൽ പരിശുദ്ധാത്മാവ് നിറയുന്നത് നാം കാണുന്നു. മാതാവിന്റെ അഭിവാദനം കേട്ടപ്പോൾ ഏലീശ്വ പരി. ആത്മാവിനാൽ നിറയുന്നു. പത്രോസ് ശ്ലീഹയുടെ പ്രസംഗം ശ്രവിച്ച എല്ലാവരുടെയും മേൽ പരിശുദ്ധാത്മാവ് വരുന്നതായും നാം കാണുന്നു. ഈശോയുടെ പല അത്ഭുതങ്ങളും അവിടുത്തെ നാവിൽ നിന്ന് പുറപ്പെട്ട വാക്കുകൾ വഴിയാണ് എന്നും നമുക്കറിയാം.

ഇന്ന് നമ്മുടെ നാവ് സഹോദരങ്ങൾക്ക് ആത്മാവും ജീവനും നൽകുന്ന വാക്കുകൾ ആണോ പുറപ്പെടുവിക്കുന്നത്. അതോ ദുഷ്ടാത്മാവിനെയും മരണത്തെയും ആണോ പുറപ്പെടുവിക്കുന്നത്. യാക്കോബ് ശ്ലീഹ പഠിപ്പിക്കുന്നു’സംസാരത്തിൽ തെറ്റു വരാത്ത ഏവനും പൂർണ്ണനാണ്. ഈ നാവുകൊണ്ട് കർത്താവിനെയും പിതാവിനെയും നാം സ്തുതിക്കുന്നു. ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപെട്ടിരിക്കുന്ന മനുഷ്യരെ ശപിക്കുകയും ചെയ്യുന്നു. ഒരേ വായിൽ നിന്ന് അനുഗ്രഹവും ശാപവും പുറപ്പെടുന്നു. ഇത് ഉചിതമല്ല.

ഈശോയുടെ നാവുപോലെ ജീവൻ നൽകുന്ന ആത്മാവിനെ ചൊരിയുന്ന നാവുകൾ നമ്മിൽ രൂപപെടട്ടെ. എല്ലാ പരാതിയും ശാപവും പിറുപിറുപ്പും നുണയും വഞ്ചനയും ചതിവും പരദൂഷണവും നമ്മുടെ നാവിൽ നിന്ന് അകന്ന് നിൽക്കട്ടെ. പരിശുദ്ധ അമ്മയെപ്പോലെ അധരം തുറന്നു സംസാരിക്കുമ്പോൾ പരിശുദ്ധാത്മാവ് നമ്മിൽ നിന്ന് പുറപ്പെടട്ടെ അത് അപരനിൽ സൗഖ്യവും ജീവനും ആയി മാറട്ടെ. അപ്പോൾ നാം ഈശോയെപോലെ ആയി തീരും…


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles