യുവാക്കള്‍ക്കായി ഓണ്‍ലൈന്‍ ക്വിസ്

ന്യൂ ഡെല്‍ഹി: കോണ്‍ഫറന്‍സ് ഓഫ് കാത്തലിക്ക് ബിഷപ്പ്‌സ് ഓഫ് ഇന്ത്യയുടെ കീഴിലുള്ള ദ ഇന്ത്യന്‍ കാത്തലിക്ക് യൂത്ത് മൂവ്‌മെന്റ് (ഐസിവൈഎം) ഓണ്‍ലൈന്‍ ക്വിസ് നടത്തുന്നു. വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ക്വിസ്.

ഈ ലോക്ക് ഡൗണ്‍ കാലത്ത് വീടുകളില്‍ ഇരിക്കുന്ന യുവാക്കള്‍ക്കും മറ്റുള്ളവര്‍ക്കും വിശ്വാസവും വേദോപദേശവും ബൈബിളും ആഴത്തില്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്വിസ് രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് ഐസിവൈഎം ദേശീയ പ്രസിഡന്റ് ജ്യോത്സ്‌ന ഡി സൂസ പറഞ്ഞു.

മാര്‍ച്ച് 29 ന് ആരംഭിച്ച ക്വിസ് ഏപ്രില്‍ 14 ന് സമാപിക്കും. മര്‍ക്കോസിന്റെ സുവിശേഷത്തോടെയാണ് ക്വിസ് ആരംഭിച്ചത്. ലോക്ക് ഡൗണ്‍ നീട്ടുകയാണെങ്കില്‍ ക്വിസ് തുടരാനാണ് തീരുമാനം.

വലിയ ആവേശഭരിതമായ പ്രതികരണമാണ് ക്വിസിന് ലഭിക്കുന്നതെന്ന് ഡിസൂസ പറഞ്ഞു. കത്തോലിക്കരെയാണ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നതെങ്കിലും താല്പര്യമുളള എല്ലാവര്‍ക്കും പങ്കാളികളാകാം. ദിവസേന 500 നും 1000 ത്തിനും ഇടയ്ക്കു ആളുകള്‍ പങ്കെടുക്കുന്നുണ്ട്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles