ദൈവനിശ്ചയപ്രകാരം അന്ത്യകാലങ്ങളില മറിയത്തിന്റെ പങ്ക്

~ വി. ലൂയിസ് ഡി മോൻറ് ഫോര്‍ട്ട് ~

യഥാര്‍ത്ഥ മരിയഭക്തി – 9

മറിയം വഴി ആരംഭിച്ച ലോകപരിത്രാണ കര്‍മ്മം മറിയം വഴി തന്നെയാണ് പൂര്‍ത്തിയാകേണ്ടത്. ക്രിസ്തുവിന്റെ പ്രഥമാഗമനത്തില്‍ മറിയം വളരെച്ചുരുക്കം സന്ദര്‍ഭങ്ങളിലെ പ്രത്യക്ഷമാകുന്നുള്ളൂ . അവളുടെ പുത്രനിലെ ‘വ്യക്തി’ ആരെന്ന് അന്നത്തെ ജനം വളരെ തുച്ഛമായല്ലേ അറിഞ്ഞുള്ളൂ.

ഈ പശ്ചാത്തലത്തില്‍ മറിയം പൂര്‍ണ്ണമായി അറിയപ്പെട്ടിരുന്നെങ്കില്‍ മനുഷ്യര്‍ അമിതമായും അതിഗാഢമായും അവളിലേക്ക് ആകര്‍ഷിക്കപ്പെട്ട്, ഒരുപക്ഷേ, സത്യമാര്‍ഗ്ഗത്തില്‍നിന്നു തന്നെ തെറ്റിപ്പോകുമായിരുന്നു. അതു സംഭവിക്കാതിരിക്കാന്‍ അവള്‍ യേശുവിന്റെ ആദ്യ ആഗമനത്തില്‍ നന്നേ വിരളമായി മാതമേ പ്രത്യക്ഷപ്പെട്ടുള്ളൂ.

അത്യുന്നതന്‍ അവള്‍ക്കു നല്കിയിരുന്ന ബാഹ്യമായ രൂപലാവണ്യം തന്നെ വി . ഡെനിസ് തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് ഇതിനെ കൂടുതല്‍ സ്ഥിരീകരിക്കുന്നു. വിശ്വാസം മറിച്ചു പഠിപ്പിച്ചില്ലായിരുന്നെങ്കില്‍, അവളുടെ അതുല്യമായ സൗന്ദര്യവും നിഗൂഢമായ വശ്യതയും നിമിത്തം അവളെ ഒരു ദേവതയായി താന്‍ പോലും കരുതുമായിരുന്നു എന്നാണ് അദ്ദേഹം പറയുക.

എന്നാല്‍, ക്രിസ്തുവിന്റെ രണ്ടാം ആഗമനത്തില്‍ മറിയംവഴിയാണ് ക്രിസ്തു അറിയപ്പെടുകയും സ്‌നേഹിക്കപ്പെടുകയും സേവിക്കപ്പെടുകയും ചെയ്യേണ്ടത്. അതു സംഭവിക്കാന്‍ പരിശുദ്ധാത്മാവ് അവള്‍ക്കു വേണ്ടവിധം പ്രസിദ്ധി നല്കും. തന്റെ മണവാട്ടിയായ മറിയത്തെ ജീവിതകാലത്തു ബാഹ്യ ലോകത്തില്‍നിന്ന് അവിടുന്ന് മറച്ചുവച്ചു. സുവിശേഷപ്രഘോഷണാനന്തരവും അല്പം മാത്രമേ അവള്‍ അറിയപ്പെട്ടുള്ളൂ. എന്നാല്‍ ഇന്ന് അപകാരം അറിയപ്പെടാതിരിക്കുവാന്‍ ഒരു കാരണവും ഇല്ലതന്നെ.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles