ദൈവരാജ്യം വരണമെങ്കില്‍ മറിയത്തിന്റെ രാജ്യം വരണം

~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~
യഥാർത്ഥ മരിയഭക്തി 70

മറിയത്തിന്റെ ചൈതന്യവും ആത്മാവും നമ്മോടു ബന്ധപ്പെടുന്നു. കര്‍ത്താവിനെ മഹത്വപ്പെടുത്തുവാന്‍ മറിയം തന്റെ ആത്മാവിനെ നിന്നിലേക്കു സന്നിവേശിപ്പിക്കും. ഈ ഭക്തി അഭ്യസിക്കുന്നതില്‍ വിശ്വസ്തനായിരുന്നാല്‍ മതി, നിന്റെ രക്ഷകനായ ദൈവത്തിനു ആനന്ദിക്കുവാന്‍ അവളുടെ ചൈതന്യം നിന്നില്‍ സ്ഥലം പിടിക്കും. ‘കര്‍ത്താവിനെ മഹത്ത്വപ്പെടുത്തുവാന്‍ മറിയത്തിന്റെ ആത്മാവ് എല്ലാവരിലും ഉണ്ടായിരിക്കട്ടെ ; ദൈവത്തില്‍ ആനന്ദിക്കുവാന്‍ മറിയത്തിന്റെ പതന്യം എല്ലാവരിലും നിറയട്ടെ !’

നമ്മുടെ കാലത്തുതന്നെ ജീവിക്കുന്ന, മറിയത്തില്‍ നിര്‍ലീനനായ ഒരു പുണ്യപുരുഷന്‍ ചോദിക്കുന്നു: ഹാ ! മനു ഷ്യര്‍ അത്യുന്നതനായ ഈശോയുടെ ആധിപത്യത്തിനു വിധേയരാകുവാന്‍ വേണ്ടി , അവരുടെ ഹൃദയങ്ങളില്‍ നാഥയും രാജ്ഞിയുമായി മറിയം പ്രതിഷ്ഠിക്കപ്പെടുന്ന മംഗളദിനം എന്നു സമാഗതമാകും? ശരീരത്തിനു ശ്വാസോച്ഛ്വാസമെന്നതുപോലെ ആത്മാക്കള്‍ക്കു മറിയം എന്നാണായിത്തീരുക? എപ്പോള്‍ ആ സമയം സമാഗതമാകുമോ , അപ്പോള്‍ ആ വിനീത സ്ഥലങ്ങളില്‍ അദ്ഭുതങ്ങള്‍ സംഭവിക്കും. തന്റെ പ്രിയപ്പെട്ട വധുവിനെ, അവിടെ പുനര്‍നിര്‍മ്മിതി ചെയ്തതുപോലെ കാണുമ്പോള്‍ , പരിശുദ്ധാത്മാവു തന്റെ ദാനങ്ങള്‍, പ്രത്യേകിച്ച് ജ്ഞാനം സമൃദ്ധമായി ചൊരിഞ്ഞുകൊണ്ട് കൃപാവരത്തിന്റെ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും.

അത്യുന്നതങ്ങളില്‍നിന്നു മറിയത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവരും വളര്‍ത്തപ്പെട്ടവരും ആയ ആത്മാക്കള്‍ അവളുടെ ആന്തരികതയുടെ അഗാധങ്ങളില്‍ ലയിച്ചുചേരുകയും യേശുവിനെ സ്‌നേഹിക്കുവാനും മഹത്ത്വപ്പെടുത്തുവാനും മറിയത്തിന്റെ ജീവിക്കുന്ന പകര്‍പ്പുകളുമാകുന്ന ആ സൗഭാഗ്യകരമായ സമയം എന്നുവരും? മറിയത്തിന്റെ യുഗം എന്നാണ് പിറക്കുക? ഞാന്‍ ഇപ്പോള്‍ പഠിപ്പിക്കുന്ന ഭക്തി മനസ്സിലാ ക്കുകയും അഭ്യസിക്കുകയും ചെയ്യാതെ ആ ദിവസം ഉദിക്കില്ല തീര്‍ച്ച. അങ്ങയുടെ രാജ്യം വരണമെങ്കില്‍ മറിയത്തിന്റെ രാജ്യം വരണം.

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles