പരിശുദ്ധ അമ്മയും പഴയ നിയമത്തിലെ റബേക്കയും തമ്മിലെന്താണ് സാമ്യം?

~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~
യഥാർത്ഥ മരിയഭക്തി 62

ആത്മാവും ശരീരവും അവയുടെ എല്ലാ ശക്തിവിശേഷങ്ങളും ഒന്നൊഴിയാതെ നാം അവള്‍ക്കു സമര്‍പ്പിക്കുമ്പോള്‍ ഈ നല്ല അമ്മ എന്താണ് ചെയ്യുന്നത് ? യാക്കോബ് രണ്ടാട്ടിന്‍കുട്ടികളെ സമര്‍പ്പിച്ചപ്പോള്‍ റബേക്കാ ചെയ്തതുതന്നെ അവളും ചെയ്യുന്നു .

( 1 ) അവള്‍ അവയെ കൊല്ലുന്നു – പഴയ ആദത്തിന്റെ ജീവിതത്തോടു മരിച്ചവരാക്കുന്നു .
( 2 ) അവയുടെ സ്വാഭാവിക ബാഹ്യചര്‍മ്മം ഉരിഞ്ഞുകളയുന്നു – സ്വാഭാവിക പ്രവണതകള്‍ , സ്വാര്‍ത്ഥസ്‌നേഹം , സ്വേച്ഛ , സൃഷ്ടികളോടുള്ള മമത എന്നിവയില്‍നിന്ന് അവരെ വിമുക്തരാക്കുന്നു .
( 3 ) കറകളും മാലിന്യങ്ങളും പാപങ്ങളും കഴുകിക്കളഞ്ഞ് അവരെ വിശുദ്ധീകരിക്കുന്നു.
( 4 ) ദൈവത്തിന്റെ ഇഷ്ടത്തിനും മഹത്ത്വവര്‍ദ്ധനവിനും അനുയോജ്യമാംവിധം അവരെ പാകപ്പെടുത്തുന്നു. അത്യുന്നതന്റെ ഇഷ്ടവും മഹത്ത്വവര്‍ദ്ധനവും എന്തിലാണടങ്ങിയിരിക്കുന്നതെന്ന് അവള്‍ക്കു മാത്രമേ പരിപൂര്‍ണ്ണമായി അറിയാവൂ. ആകയാല്‍, ദൈവത്തിന്റെ അതി ശ്രഷ്ഠമായ ഹിതത്തിനും അതിനിഗൂഢമായ മഹത്ത്വത്തിനും അനുയോജ്യമാംവിധം യാതൊരു കുറവും കൂടാതെ നമ്മുടെ ആത്മശരീരങ്ങളെ അണിയിച്ച് അലങ്കരിക്കുവാന്‍ അവള്‍ക്കു മാത്രമേ കഴിയൂ.

മുമ്പു പ്രസ്താവിച്ച ഭക്തിവഴി നമ്മെത്തന്നെയും നമ്മുടെ യോഗ്യതകളെയും പരിഹാരകൃത്യങ്ങളെയും നാം മറിയത്തിനു സമര്‍പ്പിക്കുമ്പോള്‍ , അവള്‍ അവ സ്വീകരിക്കുകയും, നമ്മുടെ പഴയവസ്ത്രം ഉരിഞ്ഞുമാറ്റി നമ്മെ ശുദ്ധീകരിച്ചു സ്വര്‍ഗ്ഗീയ പിതാവിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുവാന്‍ യോഗ്യരാക്കുകയും ചെയ്യുന്നു.

( 1 ) പ്രഥമജാതനായ ഏസാവിന്റെ തന്റെ സുതനായ ഈശോയുടെ നവവും ശുഭവും അമൂല്യവും സുഗന്ധപൂര്‍ണ്ണവുമായ വസ്ത്രങ്ങള്‍ നമ്മെ അണിയിക്കുന്നു. ആ വസ്ത്രങ്ങള്‍ അവളാണു സൂക്ഷിക്കുന്നത്. അത് അവളുടെ അധികാരത്തിനു കീഴിലാണു താനും. കാരണം , ഈശോമിശിഹായുടെ സുകൃതങ്ങളും യോഗ്യതകളും സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും അവളാണ്. ഇഷ്ടമുള്ളവര്‍ക്കു മാത്രമേ അവള്‍ അവ പ്രദാനം ചെയ്യൂ. അതും, അവള്‍ക്ക് ഉചിതമെന്നു തോന്നുന്ന സമയത്തും വിധത്തിലും ഇഷ്ടമുള്ള അളവിലും മാത്രം.

( 2 ) അവള്‍ കുരുതി കഴിച്ച് ആട്ടിന്‍കുട്ടികളില്‍ നിന്നുരിഞ്ഞെടുത്ത തോല്‍കൊണ്ട് അവള്‍ തന്റെ ദാസരുടെ കണ്ഠവും കരങ്ങളും ആവരണം ചെയ്യുന്നു . മറ്റു പ്രകാരത്തില്‍ പറഞ്ഞാല്‍ , അവരുടെ പ്രവൃത്തികളുടെതന്നെ യോഗ്യതകള്‍കൊണ്ട് അവള്‍ അവരെ അലങ്കരിക്കുന്നു ; അവരില്‍ അശുദ്ധവും വികലവുമായുള്ളതെല്ലാം ഛേദിച്ചു കളയും അഥവാ നിഹനിക്കും. കൃപാവരത്തിന്റെ സല്‍ഫലങ്ങളെ കളങ്കപ്പെടുത്തുകയോ ഒരു കണിക പോലും നഷ്ടപ്പെടുത്തുകയോ ചെയ്യാതെ അവരുടെ കഴുത്തും കൈകളും മോടിപിടിപ്പിക്കുവാനും ശക്തിപ്പെടുത്തുവാനും വേണ്ടി അവള്‍ അവയെ കാത്തുസൂക്ഷിക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ക്രിസ്തുനാഥന്റെ നുകം വഹിക്കുവാനും ( നുകം കഴുത്തിലാണല്ലോ വഹിക്കുക ) ദൈവമഹത്വ ത്തിനും സഹോദരരുടെ രക്ഷയ്ക്കുംവേണ്ടി അദ്ഭുതങ്ങള്‍ പ്രവര്‍ത്തി ക്കുന്നതിനും അവരെ ശക്തിപ്പെടുത്തുന്നു.

( 3 ) അവള്‍ തന്റെ യോഗ്യതകളും പുണ്യങ്ങളുമാകുന്ന വസ്ത്രം സമ്മാനിക്കുന്നതിലൂടെ അവരുടെ വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും പുതുസൗരഭ്യവും നവശോഭയും നല്കുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ വളരെ പുണ്യമായി ജീവിതം നയിച്ച ഒരു സന്യാസിനി പറയുന്നു : ‘ഇതു മറിയം തന്റെ മരണപ്രതികയിലൂടെ അവര്‍ക്ക് അവകാശമായികൊടുത്തിട്ടുള്ളതാണ്’. വെളിപാടുവഴിയാണ് ആ സന്യാസിനി ഇതു ഗ്രഹിച്ചത് . അവളുടെ എല്ലാ സേവകരും അടിമകളും ഇരട്ടവസ്ത്രം ധരിച്ചിട്ടുണ്ട് – അവളുടെയും അവളുടെ സുതന്റെയും . ‘ അവര്‍ക്കു ധരിക്കാന്‍ ഇരട്ടവസ്ത്രങ്ങളുണ്ട് ‘ ( സുഭാ . 31:21 ). ആകയാല്‍, ഹിമവര്‍ണ്ണനായ ഈശോയുടെ തണുപ്പിനെ അവര്‍ ഒട്ടുംതന്നെ ഭയപ്പെടേണ്ടതില്ല. എന്നാല്‍ , നഗ്‌നരും ഈശോമിശി ഹായുടെയും പരിശുദ്ധകന്യകയുടെയും യോഗ്യതകള്‍ ഉരിഞ്ഞു നീക്കപ്പെട്ടവരുമായ തിരസ്‌ക്തര്‍ക്ക് ആ ശൈത്യം ഒരു നിമിഷം പോലും സഹിക്കാനാവില്ല.

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles