മരിയഭക്തിയുടെ സമര്‍പ്പണം സന്ന്യാസസഭകളിലെ സമര്‍പ്പണത്തേക്കാള്‍ കൂടുതലാണ്

~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~

യഥാർത്ഥ മരിയഭക്തി 39

മറിയത്തിന്റെ തൃക്കരങ്ങള്‍വഴി, ക്രിസ്തുനാഥനു സമര്‍പ്പിക്കാവുന്നതെല്ലാം ഏറ്റവും പൂര്‍ണ്ണമായ വിധത്തില്‍ അവിടുത്തേക്കു നല്കുകയാണ് ഈ ഭക്താഭ്യാസം വഴി നാം ചെയ്യുന്നത്. മറ്റു ഭക്താഭ്യാസങ്ങള്‍വഴി നമ്മുടെ പരിഹാരപ്രവൃത്തികളുടെയും മറ്റു സത്ക്യത്യങ്ങളുടെയും സമയത്തിന്റെയും ഒരു ഭാഗം മാത്രമേ ക്രിസ്തുവിനു നല്കുവാന്‍ കഴിയുന്നുള്ളൂ . എന്നാല്‍ ഈ ഭക്തിവഴി സകലതും നാം അവിടുത്തേ മാതാവിന്റെ തൃക്കരംവഴി അവിടുത്തേക്കു സമര്‍പ്പിക്കുന്നു.

അനുദിനം നാം നിര്‍വ്വഹിക്കുന്ന സത്കൃത്യങ്ങള്‍വഴി നാം സമ്പാദിക്കുന്ന ആത്മീയ നന്മകളും പരിഹാരപരവുമായ ഫലങ്ങളും ദാനം ചെയ്യുവാനുള്ള അവകാശം പോലും നാം സമര്‍പ്പിക്കുന്നു. സന്ന്യാസ സഭകളില്‍ നിര്‍വഹിക്കുന്നവയെക്കാളും കൂടുതലാണിത്. കാരണം സന്ന്യാസത്തില്‍ ദാരിദ്ര്യവതംവഴി ലൗകികസമ്പത്തും ബ്രഹ്മചര്യം വഴി ശാരീരിക (ജഡിക) സുഖങ്ങളും അനുസരണംവഴി മനസ്സും ദൈവത്തിനു കാഴ്ചവയ്ക്കുന്നു. ചിലപ്പോള്‍ സന്ന്യാസികള്‍ മതില്‍ക്കെട്ടിനു പുറത്തിറങ്ങാനുള്ള സ്വാതന്ത്യംപോലും ക്ലോയിസ്റ്റര്‍ വ്രതംവഴി ഉപേക്ഷിക്കുന്നു. പക്ഷെ സത്പ്രവൃത്തികള്‍ യഥേഷ്ടം വിതരണം ചെയ്യുവാന്‍ അവര്‍ക്കുള്ള അവകാശത്തെയും സ്വാതന്ത്ര്യത്തെയും അവര്‍ ദൈവത്തിനു നല്കുന്നില്ല. ഒരു ക്രിസ്ത്യാനി ഏറ്റവും അമൂല്യവും പ്രിയങ്കരവുമായി കരുതുന്ന തന്റെ പുണ്യയോഗ്യതാഫലവും പരിഹാരഫലവും ശവര്‍ സമര്‍പ്പിക്കുന്നില്ല . എന്നാല്‍ ഈ ഭക്താഭ്യാസവഴി അവയുടെ മേലുള്ള അവകാശംകൂടെ നാം ഉപേക്ഷിക്കുന്നു .

ആകയാല്‍ ഒരുവന്‍ സ്വമനസ്സാ മറിയംവഴി ക്രിസ്തുവിന് തന്നെത്തന്നെ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ തന്റെ യാതൊരു സത്പ്രവൃത്തിയുടെ യോഗ്യതയും ഇഷ്ടാനുസരണം ഉപയോഗിക്കുവാന്‍ അവന് അവകാശമില്ല. അവന്‍ സഹിക്കുന്നതും ചിന്തിക്കുന്നതും ചെയ്യുന്നതും പറയുന്നതുമായ എല്ലാ നല്ലകാര്യങ്ങളും മറിയത്തിന്റെ സ്വന്തമാണ് . അവള്‍ തന്റെ പുത്രന്റെ ഹിതമനുസരിച്ച് അവിടുത്തെ ഉപരിമഹത്ത്വത്തിനായി അവയെ വിനിയോഗിക്കും. എന്നാല്‍ ഈ പാരതന്ത്ര്യം ജീവിതാവസ്ഥയ്ക്ക് അനുയോജ്യമായ ചുമതലകളുടെ നിര്‍വ്വഹണത്തിന് ഒരിക്കലും വിഘാതമാവുകയില്ല.

ഉദാഹരണമായി താന്‍ അര്‍പ്പിക്കുന്ന ദിവ്യബലികളുടെ പ്രാര്‍ത്ഥനാപരവും പരിഹാരപരവുമായ യോഗ്യതകള്‍ ഒരു പ്രത്യേക വ്യക്തിക്കുവേണ്ടി കാഴ്ചവയ്ക്കുവാന്‍ തന്റെ ജീവിതാവസ്ഥായാലോ മറ്റുപ്രകാരത്താലോ കടപ്പെട്ടിരിക്കുന്ന ഒരു വൈദികന് അപ്രകാരം ചെയ്യാവുന്നതാണ്. എന്തുകൊണ്ടെന്നാല്‍ ഈ സമര്‍പ്പണം ദൈവസ്ഥാപിതമായ ക്രമങ്ങള്‍ക്കും ജീവിതാവസ്ഥയുടെ ചുമതലകള്‍ക്കും വിധേയമാണ്.

ഈ ഭക്താഭ്യാസംവഴി ഒരേസമയം നാം ക്രിസ്തുവിനും പരിശുദ്ധകന്യകയ്ക്കും നമ്മെത്തന്നെ പ്രതിഷ്ഠിക്കുന്നു. ക്രിസ്തുനാഥന്‍ നമ്മോട് ഐക്യപ്പെടുവാനും നമ്മെ തന്നിലേക്കടുപ്പിക്കുവാനും തെരഞ്ഞെടുത്ത ഉത്തമമായ മാര്‍ഗ്ഗമെന്ന നിലയില്‍ പരിശുദ്ധ കന്യകയ്ക്കു നാം നമ്മെത്തന്നെ സമര്‍പ്പിക്കുന്നു. അതുപോലെതന്നെ നമ്മുടെ അന്ത്യവും രക്ഷകനും ദൈവവുമെന്ന നിലയില്‍ ക്രിസ്തുനാഥനു നാം നമ്മെ സമര്‍പ്പിക്കുന്നു. നമ്മുടെ അസ്തിത്വത്തിനു പോലും നാം അവിടുത്തോട് കടപ്പെട്ടവരാണല്ലോ.

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles