പരിശുദ്ധ മറിയത്തെ പോലെ ക്രിസ്തുവിന്റെ സ്‌നേഹത്തിന് അടിമകളാവുക

~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~
യഥാര്‍ത്ഥ മരിയഭക്തി – 20

ദാസനും അടിമയും തീര്‍ത്തും വിഭിന്നരാണ്

ദാസന്‍, തന്നെയോ തനിക്കു സ്വന്തമായുള്ളവയെയോ താന്‍ സമ്പാദിക്കുന്നവയെയോ യജമാനനു നല്കുന്നില്ല. എന്നാല്‍ ഒരു അടിമ തന്നെയും തനിക്കുള്ളവയെയും താന്‍ സമ്പാദിക്കുന്നവയെയും ഒന്നും മാറ്റിവയ്ക്കാതെ യജമാനനു നല്കുന്നു.

ദാസന്‍ തന്റെ സേവനത്തിനു വേതനം ആവശ്യപ്പെടുന്നു എന്നാല്‍, അടിമ തന്റെ സമസ്ത സാമര്‍ത്ഥ്യവും സമസ്ത ഊര്‍ജ്ജവും സമസ്ത അദ്ധ്വാനവും നല്കിയാല്‍ തന്നെയും ഒരു കാരണത്താലും യജമാനനില്‍നിന്നു പ്രതിഫലം ആവശ്യപ്പെടുവാന്‍ അവകാശമില്ല.

ദാസന് ഇഷ്ടമുള്ളപ്പോള്‍ അല്ലെങ്കില്‍ സേവനകാലം അവസാനിക്കുമ്പോള്‍ പിരിഞ്ഞുപോകാം. എന്നാല്‍ , അടിമയ്ക്കു ആ സ്വാത്രന്ത്യം ഇല്ല.

ദാസന്റെ ജീവന്റെമേല്‍ യജമാനന് അധികാരമില്ല. അവനെ വധിച്ചാല്‍ യജമാനന്‍ കൊലപാതകക്കുറ്റത്തിനു ശിക്ഷിക്കപ്പെടും. യജമാനനു വേണമെങ്കില്‍ തന്റെ അടിമയെ വില്‍ക്കാം. നിയമപരമായി , തന്റെ മൃഗത്തെ കൊല്ലുംപോലെ കൊല്ലുകയും ചെയ്യാം.

അവസാനമായി, മരണംവരെ സേവനം ചെയ്യുവാന്‍ അവന്‍ കടപ്പെട്ടവനാണ്. എന്നാല്‍, ദാസന്‍ നിശ്ചിതകാലത്തേക്കു മാത്രം സേവനം ചെയ്താല്‍ മതി .

അടിമത്തം പോലെ ഒരുവനെ മറ്റൊരുവന്‍ പൂര്‍ണ്ണമായി വിധേയനാക്കുന്ന യാതൊന്നും മനുഷ്യരുടെയിടയില്‍ അറിയപ്പെട്ടിട്ടില്ല. അതു പോലെ , പൂര്‍ണ്ണമായി ക്രിസ്തുവിന്റെയും അവിടുത്തെ വിശുദ്ധമാതാവിന്റെയും അധീനതയില്‍ ആയിത്തീരുവാന്‍ നാം സ്വമനസ്സാ എടുക്കുന്ന അടിമത്തം പോലെ മറ്റൊരു മാര്‍ഗ്ഗമില്ല. ക്രിസ്തു തന്നെയും നമ്മോടുള്ള സ്‌നേഹത്തെപ്രതി അടിമയുടെ രൂപമാണു സ്വീകരിച്ചത്. ‘അടിമയുടെ രൂപം സ്വീകരിച്ചു’ ( ഫിലി . 2 : 7 ) ‘കര്‍ത്താവിന്റെ അടിയാട്ടി’ എന്നു തന്നെത്തന്നെ വിളിച്ചുകൊണ്ട് മാതാവ് നമുക്ക് മാതൃക നല്കി. വി. അപ്പസ്‌തോലന്‍ അഭിമാനപൂര്‍വ്വം തന്നെത്തന്നെ സംബോധന ചെയ്യുന്നതു ‘ക്രിസ്തുവിന്റെ അടിമ’ എന്നാണ്. വിശുദ്ധലിഖിതങ്ങളില്‍ പലവുരു’ ക്രിസ്തുവിന്റെ അടിമകള്‍’ എന്നു ക്രിസ്ത്യാനികള്‍ വിളിക്കപ്പെടുന്നുണ്ട്. ഒരു മഹാന്‍ അഭിപ്രായപ്പെടുന്നതുപോലെ ദാസന്‍ (servus) എന്ന പദം, ആദിമനൂറ്റാണ്ടുകളില്‍ ‘ അടിമ ‘ എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിച്ചിരുന്നത്. കാരണം അക്കാലത്ത് ഇന്നറിയപ്പെടുന്ന തരത്തിലുള്ള ദാസന്മാര്‍ ഇല്ലായിരുന്നു . അടിമകളോ സ്വതന്ത്രരാക്കപ്പെ ട്ടവരോ ആയിരുന്നു ദാസ്യവൃത്തി അനുഷ്ഠിക്കുക. ‘ക്രിസ്തുവിന്റെ അടിമകള്‍’ (mancipia christi) എന്ന സംശയത്തിന് ഇടം നല്‍കാത്ത പദംകൊണ്ട് ത്രെന്തോസ് സൂനഹദോസ് വേദോപദേശം, ക്രിസ്ത്യാനിയെ സംബോധന ചെയ്യുന്നു.

നാം ക്രിസ്തുവിന്റേതായിത്തീര്‍ന്ന് അവിടുത്തെ ശുശ്രൂഷിക്കാം. വേതനത്തിനുവേണ്ടി വേലചെയ്യുന്നവരെപ്പോലെയാകാതൈ , ( 1 ) സ്്നേഹത്താല്‍ അടിമകളായവരെപ്പോലെ ക്രിസ്തുവിന് ആത്മാര്‍പ്പണം ചെയ്യുന്നതില്‍ അഭിമാനിച്ചുകൊണ്ട് അവിടുത്തെ ശുശ്രൂഷയ്ക്കായി നാം നമ്മെ കാഴ്ചവയ്ക്കണം, ജ്ഞാനസ്‌നാനം നമ്മെ ക്രിസ്തുവിന്റെ അടിമകളാക്കി. ക്രിസ്ത്യാനികള്‍ അടിമകളായിരിക്കും – ഒന്നുകില്‍ ക്രിസ്തുവിന് , അല്ലെങ്കില്‍ പിശാചിന്.

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles