നാം ക്രിസ്തുവിന്റെയും പരിശുദ്ധ മറിയത്തിന്റെയും അടിമകളാകുന്നു

~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~

യഥാര്‍ത്ഥ മരിയഭക്തി – 19

‘നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല. നിങ്ങള്‍ വിലയ്ക്ക് വാങ്ങപ്പെട്ടവരാണ് ‘ (1 കോറി . 8:19 ). ആകയാല്‍ നാം നമ്മുടെ സ്വന്തമല്ല. ക്രിസ്തുവിിന്റേതാണ്. അവിടുത്തെ മൗതികശരീരത്തിലെ അംഗങ്ങളും അടിമകളായ നമ്മെ അനന്തമായി വിലകൊടുത്താണ് – അതെ അവിടുത്തെ രക്തം മോചനമൂല്യമായി കൊടുത്താണ് – അവിടുന്നു സ്വന്തമാക്കിയത്. ജ്ഞാനസ്‌നാനത്തിനു മുമ്പ് നാം പിശാചിന്റെ അടിമകളായിരുന്നു . എന്നാല്‍ മാമ്മോദീസ നമ്മെ യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിന്റെ അടിമകളാക്കി. അതുകൊണ്ടു നാം ജീവിക്കുകയും മരിക്കുകയും ചെയ്യുന്നുവെ ങ്കില്‍ ദൈവത്തിനു വേണ്ടി ഫലം പുറപ്പെടുവിക്കുവാന്‍’ (റോമാ , 7 : 4 ) ആയിരിക്കട്ടെ.

നമ്മുടെ ശരീരത്തില്‍ അവിടുന്നു ഭരണം നടത്തട്ടെ. എന്തെന്നാല്‍ നാം അവിടുത്തെ സമ്പാദ്യവും പിന്‍തുടര്‍ച്ചാവകാശികളുമാണ്. ഇക്കാരണത്താല്‍ പരിശുദ്ധാത്മാവു നമ്മെ എന്തിനോടെല്ലാം ഉപമിക്കുന്നുവെന്നു കണ്ടാലും ( 1 ) സഭയാകുന്ന വിളഭൂമിയില്‍ കൃപാവരം ജലം വഴിഞ്ഞൊഴുകുന്ന നദീതീരത്ത് നടപ്പെട്ടതും യഥാകാലം ഫലം നല്കുന്നതുമായ വൃക്ഷത്തോട് ( 2 ) ക്രിസ്തുവാകുന്ന തായാതണ്ടിനോട് ഒട്ടിനിന്നു സത്ഫലങ്ങള്‍ പുറപ്പെടുവിക്കേണ്ട മുന്തിരിവള്ളികളോട് ( 3 ) വളര്‍ന്നു വര്‍ദ്ധിച്ച് ആവശ്യാനുസരണം പാല്‍ നല്‍കേണ്ട ഇടയനായ ക്രിസ്തുവിന്റെ ആട്ടിന്‍പറ്റത്തോട് ( 4 ) കൃഷിക്കാരനായ ദൈവം നട്ടതും, മുപ്പതും അറുപതും നൂറും മേനി വിളവുസമ്മാനിക്കേണ്ടതുമായ ഫലപുഷ്ടമായ വിളനിലത്തോട് (സങ്കീ 1: 3 , യോഹ . 15: 2 ; 10:11 , മത്താ. 13: 8 ) . ഫലശൂന്യമായ അത്തിമരത്തെ ക്രിസ്തു ശപിച്ചു ( മത്താ 21:19). ലഭിച്ച സമ്പത്തു വേണ്ടവിധത്തില്‍ ഉപയോഗിക്കാതിരുന്ന മടിയനായ ഭത്യന്‍ ശിക്ഷിക്കപ്പെട്ടു (മത്താ. 25 : 24 – 30).

നമ്മില്‍നിന്നു ഫലം ലഭി ക്കുവാന്‍ ക്രിസ്തുനാഥന്‍ ആഗ്രഹിക്കുന്നു എന്നാണ് ഇവയില്‍നിന്നെല്ലാം വ്യക്തമാകുന്നത്. അയോഗ്യരായ ഈ അടിമകളുടെ നല്ല പ്രവൃത്തികള്‍ അവിടുത്തേക്കു മാത്രമുള്ളതാണ്. വി. അപ്പസ്‌തോലന്‍ പറയുന്നതു കേട്ടാലും : ‘നാം സത്പ്രവൃത്തികള്‍ക്കായി യേശു ക്രിസ്തുവില്‍ സൃഷ്ടിക്കപ്പെട്ടവരാണ്’ ( എഫേ . 2:10 ). പരിശുദ്ധാത്മാവിന്റെ ഈ വാക്കുകള്‍ നമ്മെ അനുസ്മരിപ്പിക്കുന്ന ചില യാഥാര്‍ത്ഥ്യ ങ്ങളുണ്ട്. അതായത്, ക്രിസ്തുവാണ് നമ്മുടെ സകല സത്കൃത്യങ്ങളുടെയും ഏകാരംഭവും അന്ത്യവും. കൂലിക്കായി ജോലി ചെയ്യുന്ന വേലക്കാരെപ്പോലെയല്ല, സ്‌നേഹം നിമിത്തം അടിമകളായവരെപ്പോലെ വേണം നാം അവിടുത്തെ ശുശ്രൂഷിക്കുവാന്‍. ഇത് ഒന്നുകൂടി ഞാന്‍ വിശദമാക്കാം.

വേറൊരാളുടെ അധികാരത്തിനു വിധേയനായി, അയാള്‍ക്ക് കീഴ്‌പ്പെട്ട് രണ്ടുവിധത്തില്‍ ജീവിക്കാം: ദാസനായും അടിമയായും. ദാസന്‍ നിശ്ചിതവേതനത്തിനു നിശ്ചിതകാലത്തേക്കു യജമാനനു സേവനം ചെയ്യുന്നു. എന്നാല്‍, അടിമ, യജമാനനു തന്റെ ജീവിതകാലം മുഴുവനും എല്ലാറ്റിനും പൂര്‍ണ്ണമായി വിധേയനായിരിക്കണം. ഒരു പ്രതിഫലവും അവകാശപ്പെടാതെ അടിമ യജമാനനെ സേവിക്കണം. യജമാനന് തന്റെ മൃഗത്തിന്റെ ജീവന്റെയും മരണത്തിന്റെയും മേലുള്ള അധികാരംപോലെ അടിമയുടെ ജീവന്റെയും മരണത്തിന്റെയും മുകളിലും അധികാരമുണ്ട് .

അടിമത്തം മൂന്നു വിധത്തിലാകാം ,പ്രകൃത്യായുള്ള അടിമത്തം, നിര്‍ബന്ധിതമായ അടിമത്തം, ഒരുവന്‍ സ്വയം സ്വീകരിക്കുന്ന അടിമത്തം. ആദ്യം പറഞ്ഞ വിധത്തില്‍ സകല സൃഷ്ടികളും ദൈവത്തിന്റെ അടിമകളാണ്്. ‘ലോകവും അതിന്റെ പൂര്‍ണ്ണതകളും ദൈവത്തിന്റേതാകുന്നു’ (സങ്കീ . 23:: 1) പിശാചുക്കളും ശിക്ഷിക്കപ്പെട്ട ദുഷ്ടാത്മാക്കളും നിര്‍ബ്ബന്ധിതമായ അടിമത്തത്തിനു വിധേയരാക്കപ്പെട്ടവരാണ്; നീതിമാന്മാരും വിശുദ്ധരും സ്വമേധയാ അടിമത്തം സ്വീകരിച്ചവരും. ഹൃദയങ്ങളെ വീക്ഷിക്കുകയും ( 1 രാജാ 16 : 7 ) അവകാശപ്പെടുകയും ( സുഭാ.23 : 26 ) ഹൃദയനാഥനെന്ന ( സങ്കീ .72 : 26 ) നാമം സ്വീകരിക്കുകയും ചെയ്യുന്ന ദൈവത്തെ ഏറ്റവും കൂടുതല്‍ മഹത്ത്വപ്പെടുത്തുന്നത് സ്വമേധയാ സ്‌നേഹത്താല്‍ സ്വീകരിക്കുന്ന അടിമത്തമാണ്. അതുവഴി സ്വാഭാവികമായി നാം അനുഷ്ഠിച്ചേ തീരൂ എന്നില്ലാത്തതും ഏറ്റവും പൂര്‍ണ്ണവും ദൈവത്തിനു വലിയ മഹത്ത്വം നല്കുന്നതുമായ മനസ്സിന്റെ അടിമത്തമാണ് നാം ദൈവത്തിനു കാഴ്ചവയ്ക്കുക.

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles