വലിയ ലോകത്തിലെ ചെറിയ മനുഷ്യൻ !

വലിയ ലോകത്തിൽ ചെറിയ മനുഷ്യനായ എന്നെ ദൈവം കാണുന്നുണ്ടാകുമോ? മൂന്നു നേരം പ്രാർത്ഥിക്കുന്നുണ്ട്. മുടങ്ങാതെ ഒരോ പ്രഭാതത്തിലും ദിവ്യബലിയിൽ പങ്കുകൊള്ളുന്നുണ്ട്. മുടങ്ങാതെ പള്ളിയിൽ ദൈവത്തിന് ദശാംശം കൊടുക്കുന്നുണ്ട്… എങ്കിലും മനസ്സിലൊരു സംശയം? അതീതമായ പ്രപഞ്ചത്തിൽ വലിയ ഭൂഗോളത്തിലെ ഒരു പൊട്ടു മാത്രമായ എന്നെ ദൈവം കാണുന്നുണ്ടാകുമോ?

പണ്ടൊക്കെ സംശയം ദൈവമുണ്ടോ എന്നായിരുന്നു… അത് അന്വേഷിച്ച്‌ ഒരുപാട് അലഞ്ഞു. ഒടുവിൽ തണൽ വൃക്ഷ ചുവട്ടിൽ വിശന്ന് തളർന്നിരുന്നപ്പോൾ ആരോ അവിടെ ഒരു ഭക്ഷണ പൊതി വെച്ചിരിക്കുന്നത് കണ്ടു. ആർത്തിയോടെ അത് ഭക്ഷിച്ചപ്പോൾ ഞാൻ മനസ്സിലാക്കി. ഈ ഭക്ഷണം തനിയെ ഇവിടെ വന്നതല്ല.ആരോ കൊണ്ടവെച്ചതാണ്. ഈ ഭക്ഷണം തനിയെ ഉണ്ടായതല്ല.. ആരോ ഉണ്ടാക്കിയതാണ്. അവിടെ ഞാൻ ഒരു അദൃശ്യകരം കണ്ടു. അങ്ങനെ ദൈവം ഉണ്ട് എന്ന് ബോധ്യമായി.കാരണം ഉണ്ടായതിന്റെ പിറകിൽ ഉണ്ടാക്കിയവന്റെ കരങ്ങൾ അദ്യശ്യമായി നിലകൊള്ളുന്നുണ്ട്.

ഇന്ന് എന്നെ അലട്ടുന്നത് എന്റെ അസ്തിത്വമാണ്…  വലിയ ലോകത്തിൽ ദൈവം എന്റെ ചെറിയ പ്രവർത്തികൾ ദൈവം കാണുന്നുണ്ടാകുമോ? .. ഈ ചോദ്യം മനസ്സിൽ വെട്ടയാടിയപ്പോൾ ഞാൻ ആദ്ധ്യാത്മിക ഗുരുവിന്റെ അടുത്തേക്ക് ചെന്ന് സന്ദേഹം അറിയിച്ചു. ഗുരു എന്റെ കൈകളിൽ കുറെ പയർ മണികൾ തന്നു. വി ചനമായ പറമ്പിൽ ഞാൻ അത് കുഴിച്ചിട്ടു.ദിവസവും വെള്ളമൊഴിച്ചു.

പയർ മണികൾ തളിർത്തു… ഒരോ പയർ മണികളെയും ഞാൻ സ്നേഹത്തോടെ സംരക്ഷിച്ചു വളർത്തി. അങ്ങനെയിരിക്കെ ഒരു പയർ ചെടിക്ക് വളർച്ച കുറഞ്ഞു അത് വാടുവാൻ തുടങ്ങി. ഞാൻ സങ്കടപ്പെട്ടിരിക്കുന്നത് കണ്ട് ഗുരു എന്റെ പക്കലേക്ക് വന്നു. സ്നേഹത്തോടെ പുറത്തു തട്ടി പറഞ്ഞു. നിന്റെ പയർ തോട്ടം മനോഹരമായിരിക്കുന്നു. നോക്കു എല്ലായിടവും പച്ചപ്പ്… സമൃദ്ധി അല്ലേ? ദു:ഖം കടിച്ചമർത്തി ഞാൻ ഗുരുവിന് നേരെ ചോദ്ദിച്ചു ..അങ്ങ് പറയുന്നത് ശരിയാണ് എങ്കിലും നോക്കു ആ ഉണങ്ങി കൊണ്ടിരിക്കുന്ന ചെറിയ പയർ ചെടിയെ… ഈ സമൃദ്ധിക്കിടയിൽ അങ്ങ് എന്തേ ഈ ചെറിയ പയർ മണിയെ കാണാതെ പോകുന്നു…?

ഗുരു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..

ഞാനല്ല ഇവയുടെ സൃഷ്ടാവ്..വിത്തുപാകിയതും ഇവയെ സംരക്ഷിക്കുന്നതും നീയാണ്… അത് കൊണ്ട് നിനക്ക് മാത്രമേ ഇവയെ ഒരോനിന്നെയും സുക്ഷമതയോടെ കാണാൻ കഴിയൂ. ഇപ്പോൾ നിനക്ക് മനസ്സിലായില്ലേ… വലിയ ലോകത്തിന്റെ സൃഷ്ടാവ് ഈ ചെറിയ മനുഷ്യനായ നിന്നെയും കാണുന്നുവെന്ന്…

ഗുരു വാക്കുകൾ കേട്ട് ഞാൻ തലകുലിക്കി ….

വലിയ ലോകത്തിൽ ചെറിയ മനുഷ്യനായ എന്നെ ദൈവം സുക്ഷമതയോടെ വീക്ഷിക്കുന്നു….

~ ലിബിൻ.ജോ. ഉടയാൻകുഴിമണ്ണിൽ ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles