കൊറോണ വൈറസിനോട് പൊരുതാന്‍ പാപ്പായുടെ സമ്മാനം 7 ലക്ഷം മാസ്‌കുകള്‍

വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടും ഭീതി വിതയ്ക്കുകയാണ് ചൈനിലെ വുഹാനില്‍ ഉത്ഭവം കൊണ്ട കൊറോണ വൈറസ്. വൈറസിനെ പ്രതിരോധിക്കാനുള്ള മനുഷ്യരാശിയുടെ ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കികൊണ്ട് ഫ്രാന്‍സിസ് പാപ്പാ ഏഴു ലക്ഷത്തോളം സുരക്ഷാ മാസ്‌കുകള്‍ സമ്മാനിച്ചു.

‘ഈ മാസ്‌കുകള്‍ ചൈനയിലെ പ്രവശ്യകളായ ഹുബേയി, ഷെയ്ജിയാംഗ്, ഫുജിയാന്‍ എന്നിവിടങ്ങളേക്കുള്ളതതാണ്. ഈ സംരംഭം പേപ്പല്‍ ചാരിറ്റീസ് ഓഫീസും ചൈനയിലെ സഭയും സംയുക്തമായി ചെയ്യുന്നതാണ്. വത്തിക്കാന്‍ ഫാര്‍മസിയുടെ സഹായവുമുണ്ട്’ വത്തിക്കാന്‍ പ്രസ് ഓഫീസ് വ്യക്തമാക്കി.

മാസ്‌കുകള്‍ക്കുള്ള പണം നല്‍കിയത് ഇറ്റലിയിലെ വത്തിക്കാന്‍ ആന്‍ഡ് ചൈനീസ് ക്രിസ്ത്യന്‍ സമൂഹങ്ങളാണ്. ചൈന സൗത്തേണ്‍ എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള വിമാന സര്‍വീസുകള്‍ സൗജന്യ കയറ്റുമതി സൗകര്യം ഒരുക്കിയിട്ടുണ്ട്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles