പരിശുദ്ധ മറിയം – നിത്യകന്യക !

ദൈവപുത്രൻ്റെ മനുഷ്യാവതാരത്തിന് ഒരു സ്ത്രീ ആവശ്യമായിരുന്നു.
എന്നാൽ ദൈവകൃപയാൽ തിരഞ്ഞെടുക്കപ്പെടുക ഒരു നിസ്സാരമായ കാര്യമല്ലായിരുന്നു.

“കണ്ടാലും ഇന്നു മുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും ”
(ലൂക്കാ 1:48) എന്ന് മറിയം പാടിയത് ആത്മവിശ്വാസത്തോടും പൂർണ്ണ ധൈര്യത്തോടും കൂടിയാണ്.
” നിൻ്റെ വാക്കുപോലെ എന്നിൽ ഭവിക്കട്ടെ ” എന്നത് ബലഹീനതയിൽ അവൾ ചെയ്ത ഒരു അടിയറവല്ല, മറിച്ച് ദൈവത്തിൽ നിന്നുള്ള അറിയിപ്പിൻ്റെ എല്ലാ സാധ്യതകളും അംഗീകരിച്ചു കൊണ്ടു തന്നെയാണ്.
ലഭിച്ച വിളി അവൾ സ്വീകരിച്ച് വിളിച്ചവനോട് സമ്പുർണ്ണമായി സഹകരിച്ചു.
അവളുടെ ഈ സഹകരണത്തിൽ സ്വർഗവും സഭയും അവളെ ആദരിക്കുകയും മാനിക്കുകയും ചെയ്തു.

കന്യകയായിരിക്കെ പുത്രനെ പരിശുദ്ധാത്മാവിൽ ഗർഭം ധരിച്ചു പ്രസവിച്ച പരിശുദ്ധ മറിയത്തെ, പില്ക്കാല ജീവിതത്തിൽ ജോസഫ് ലൈംഗികമായി അറിയുകയോ അവളെ പൂർണ്ണമായി ഗ്രഹിക്കുകയോ ചെയ്തില്ല.
(മത്തായി 12:25)
അവളുടെ മഹത്വം പൂർണ്ണമായി മനസ്സിലാക്കിയ ജോസഫ് കന്യകയുടെ കാവൽ പുരുഷനായി മാറുകയായിരുന്നു.

മറിയാമിൻ്റെ നിത്യകന്യകാത്വം ദൈവത്തിൻ്റെ പരിപൂർണ്ണ സംരക്ഷണയിലായിരുന്നു.

ഒരു സ്പടികത്തിലൂടെ സൂര്യപ്രകാശം കടന്നു പോകുമ്പോൾ അവയ്ക്ക് വിതരണം സംഭവിക്കുകയും അത് പല വർണ്ണങ്ങളിലായി പുറത്തെയ്ക്കു വരികയും ചെയ്യുന്നു.എന്നാൽ പ്രിസത്തിന് യാതൊരു മാറ്റവും സംഭവിക്കുന്നില്ല.
ഇതു പോലെ മറിയംപരിശുദ്ധാത്മാവാൽ ഗർഭം ധരിക്കുകയും പുത്രനെ പ്രസവിക്കുകയും ചെയ്തുവെങ്കിലും അവൾ ഇന്നും നിത്യകന്യകയായിത്തന്നെ വിശുദ്ധിയുടെ സ്പടികഗോപുരമായി നിലനിൽക്കുന്നു.

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles